HOME
DETAILS

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

  
November 07, 2024 | 3:04 AM

Who took the bribe Doubtful service organization

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എ.ഡി.എം നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍പോലും കൈക്കൂലി വാങ്ങാത്തയാളെന്ന സല്‍പ്പേര് സൂക്ഷിച്ച ഉദ്യോഗസ്ഥനായിരുന്ന നവീന്‍ബാബുവിന് താൻ  അടുത്തവര്‍ഷം വിരമിക്കുന്നത് ജന്മനാട്ടില്‍ വച്ചാവണമെന്നത് ആഗ്രഹമുണ്ടായിരുന്നു. അതിനായി ഉന്നത ഉദ്യോഗസ്ഥരെയും വിവിധ സംഘടനാ നേതാക്കളെയും സമീപിച്ചങ്കിലും ഫലം കണ്ടില്ല. 

ഒടുവില്‍ പ്രമുഖ സര്‍വിസ് സംഘടന സ്ഥലംമാറ്റത്തിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആ തുക പെട്രോള്‍പമ്പ് ഉടമ നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ചവിവരം. വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ എ.ഡി.എം ജില്ലാ കലക്ടറെ ചേംബറില്‍ സന്ദര്‍ശിക്കുകയും തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയും ചെയ്‌തെന്ന അരുണ്‍ കെ.വിജയന്റെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നു. 

യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ തലസ്ഥാനത്തെ ഉന്നതരെ ഇക്കാര്യം അറിയിച്ചിരുന്നു. കലക്ടറുടെ കോള്‍ ഡീറ്റെയില്‍സ് റെക്കാര്‍ഡില്‍(സി.ഡി.ആര്‍) ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളുമുണ്ട്. പൊലിസിനുനല്‍കിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ കേസ് വലിയ വഴിത്തിരിവിലെത്തുമെന്നുറപ്പ്.

എന്നാല്‍, പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.പി ദിവ്യ പരസ്യമായി നവീന്‍ ബാബുവിനെ ആക്ഷേപിച്ചപ്പോള്‍ നിശബ്ദത പാലിച്ച കലക്ടര്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ദുഃസൂചനകള്‍ നല്‍കുന്നതെന്നുമാണ് ഘടകകക്ഷിയിലെ പ്രമുഖനേതാവ് പ്രതികരിച്ചത്. കലക്ടര്‍ അരുണ്‍ കെ.വിജയനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലക്ടര്‍ക്ക് പ്രത്യേക ചോദ്യാവലി

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി പ്രത്യേകസംഘം. അടുത്തദിവസം കലക്ടറില്‍നിന്ന് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. കലക്ടറുടെ മുന്‍മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കിയത്. ഗവ. പ്ലീഡര്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി  നിരന്തരം ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്.

നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അന്വേഷണസംഘം  അടുത്തദിവസം രേഖപ്പെടുത്തും. സംസ്ഥാനതലത്തില്‍തന്നെ വിവാദമായ കേസില്‍ മൊഴിയെടുക്കലും തെളിവെടുപ്പുകളും വിഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനുലഭിച്ച നിര്‍ദേശം. നിലവില്‍ പി.പി ദിവ്യയുടെ മൊഴിയെടുക്കലിൽ മാത്രമാണ് വിഡിയോ റിക്കോര്‍ഡിങ് നടന്നത്.

ദിവ്യയുടെ ജാമ്യഹരജിയില്‍ നാളെ തലശേരി സെഷന്‍സ് കോടതി വിധി പറയുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യത തള്ളുന്നില്ലെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷക പി.എം സജിത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ടാക്സി ഡ്രൈവർമാരുടെ ചെവിക്ക് പിടിച്ച് എഐ; 7 മാസത്തിനിടെ പിഴ ചുമത്തിയത് 30,000-ത്തോളം പേർക്ക്

uae
  •  3 days ago
No Image

സർക്കാർ ഉറപ്പ് വെറും പാഴ്വാക്കാകുന്നു: ഒരാഴ്ചക്കകം പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് ഇടുക്കി നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും

Kerala
  •  3 days ago
No Image

1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും

uae
  •  3 days ago
No Image

സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

1967-ൽ ഉരുവിൽ ​ഗൾഫിലെത്തി: പലചരക്ക് കടയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; യുഎഇയിൽ 58 വർഷം പിന്നിട്ട കുഞ്ഞു മുഹമ്മദിന്റെ ജീവിതകഥ

uae
  •  3 days ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

Kerala
  •  3 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണവില; വർധനവിലും കച്ചവടം പൊടിപൊടിക്കുന്നു, പിന്നിലെ കാരണം ഇത്

uae
  •  3 days ago
No Image

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി.എം വിനു മത്സരിക്കും

Kerala
  •  3 days ago