HOME
DETAILS

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

  
നിസാം കെ. അബ്ദുല്ല 
November 07, 2024 | 3:49 AM

Disaster Officials Celebrated  Stayed for Rs 4000 per day

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തം ആഘോഷമാക്കുകയായിരുന്നു ഉന്നത സർക്കാർ ഉദ്യോഗസ്ഥരിൽ പലരുമെന്ന് വെളിപ്പെടുത്തി ബിൽ കണക്കുകൾ. ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിക്കാനായി ഇവർ നൽകിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് നിരവധി മനുഷ്യജീവൻ അപഹരിച്ച ദുരന്തം ഉദ്യോഗസ്ഥർ ആഘോഷിക്കുകയായിരുന്നുവെന്ന ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. 

4,000 രൂപയ്ക്ക് മുകളിൽ ദിവസവാടകയുള്ള ഹോട്ടൽ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇയാൾ താമസിച്ചതിന്റെ വാടകയായി 1,92,000 രൂപയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. ദുരന്തത്തെ തുടർന്ന് വയനാട് ജില്ലയിൽ നിയോഗിക്കപ്പെട്ട ഉദ്യോസ്ഥർക്ക് ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഇവരെല്ലാം നിലവിൽ സുഖവാസത്തിലാണ്.

തിരുവനന്തപുരത്തു നിന്ന് നിയോഗിക്കപ്പെട്ട, മുമ്പ് വയനാട് ജില്ലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ ജില്ലയിലെത്തിയതു മുതൽ താമസിക്കുന്നത് പ്രതിദിനം 4,500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇതുവരെയുള്ള വാടകയിനത്തിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കലക്ടർക്ക്  സമർപ്പിച്ചത്. ദുരന്തത്തിനിരയായ കുടുംബങ്ങൾ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം.

6,000 രൂപ മാസവാടക തന്നെ പല കുടുംബങ്ങൾക്കും ലഭിച്ചില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് താമസത്തിന് പണം നൽകാൻ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐ.എ.എസുകാർ ഉൾപ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകൾ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് മാറാനായി നൽകിയിട്ടുള്ളത്. 

കലക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളിൽ നിന്ന് എത്തിച്ചത്. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാർ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.

സ്‌പെഷൽ ഓഫിസർമാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നിലവിൽ ജോലിയൊന്നും ഇല്ലാത്തതിനാൽ കലക്ടറേറ്റിലെ മറ്റു സെക്ഷനുകളിൽ കയറി ഇടപെടുന്നത് അസ്വാരസ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നന്നായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ കുറിച്ചുപോലും കലക്ടറെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിൽ ഒരു ഉദ്യോഗസ്ഥനെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. 
അതേസമയം, ഇപ്പോഴും ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരവധിയാളുകൾ കലക്ടറേറ്റിൽ കയറിയിറങ്ങുകയാണ്.

ഇവർക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നൽകാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. ഒരു ഫോമിൽ പരാതി എഴുതിവാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് ചിലർ ദുരന്തം പോലും ആഘോഷമാക്കി മാറ്റുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥർക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇക്കാഗ്യങ്ങളെല്ലാം പുറത്തുവരാൻ കാരണം. ഉദ്യോഗസ്ഥരുടെ പരസ്പര പാരവയ്പിന്റെ ഭാഗമായി ചില ഉന്നത ഉദ്യോഗസ്ഥരുടെ കൈക്കൂലി കഥകളും പുറത്തുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  17 hours ago
No Image

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

Kerala
  •  18 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  18 hours ago
No Image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ... 

Kerala
  •  19 hours ago
No Image

പ്രതിസന്ധികളെ മറികടന്ന് കെഎസ്ഇബി; നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി കേരളം പുതുവർഷത്തിലേക്ക്

Kerala
  •  19 hours ago
No Image

ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Kerala
  •  19 hours ago
No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  19 hours ago
No Image

വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

International
  •  20 hours ago
No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  20 hours ago
No Image

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

National
  •  20 hours ago