
'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

ഇസ്‌റാഈലിന്റെ 'കൂടുതല്‍ നല്ല' ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ഒരിക്കല്‍ക്കൂടി വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെ. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂവെന്നാണ് ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന ഇസ്‌റാഈലിന് മുമ്പ് ട്രംപ് കൊടുത്ത നിര്‍ദേശം.
ഫലസ്തീന്‍ വിഷയത്തിലെ ട്രംപിന്റെ തീവ്രനിലപാട് പലപ്പോഴും വിവാദമായതാണ്. യു.എസ് കാംപസുകളിലുടനീളം നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നതാണ് ട്രംപിന്റെ നിലപാട്. വംശഹത്യാവിരുദ്ധ പ്രക്ഷോഭങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.
ഗസ്സയിലെ കൂട്ടക്കുരുതി ഒരുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെയാണ്, 'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്ന് ട്രംപ് പറഞ്ഞത്. തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോലുവാണ് നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളെയും ട്രംപ് സംഭാഷണത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന നയമാണ് യു.എസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഗസ്സയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുകയും വെടിനിര്‍ത്തല്‍ എത്രയും വേഗം വേണമെന്നുമായിരുന്നു ഡമോക്രാറ്റായ ജോ ബൈഡന്റെ നിലപാട്. വെടിനിര്‍ത്തലിനായി അദ്ദേഹം പലപ്പോഴും ഇടപെട്ടെങ്കിലും, അതേസമയം തന്നെ ഇസ്‌റാഈലിന് ആയുധം നല്‍കുകയുംചെയ്യുന്ന ഇരട്ടത്താപ്പാണ് തുടര്‍ന്നത്.
അതേസമയം, പ്രത്യക്ഷത്തില്‍ തീവ്ര ഇസ്‌റാഈല്‍ അനുകൂലിയായി അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും ട്രംപ് എന്തുനിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ലബനാനിലും ഗസ്സയിലും വ്യോമാക്രമണത്തിനായി ദശലക്ഷക്കിന് ഡോളര്‍ നഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിനെ യു.എസിന്റെ 51ാംമത്തെ സംസ്ഥാനമായി പരിഗണിച്ച് കൈയയച്ച് സഹായിക്കുന്ന രീതി ട്രംപ് പിന്തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 'സര്‍പ്രൈസ്' നീക്കങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടായേക്കാമെന്നും യു.എസിന്റെ ഒന്നാംനമ്പര്‍ ശത്രുവായി കരുതുന്ന വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍വച്ച് കൂടിക്കാഴ്ച നടത്തി ഹസ്തദാനം നല്‍കിയ അദ്ദേഹം പശ്ചിമേഷ്യന്‍ വിഷയത്തിലും അമ്പരപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്ന നിരീക്ഷകര്‍ ഉണ്ട്.
ഉക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കും ട്രംപിന്റെ ഉറപ്പ്
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം പരിഹരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാന്‍ പ്രസിഡന്റായാല്‍ ആ യുദ്ധം ഒരു ദിവസം കൊണ്ട് പരിഹരിക്കും എന്നാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പുടിനുമായി പൊതുവെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• 20 hours ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 20 hours ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 20 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 20 hours ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 21 hours ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 21 hours ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 21 hours ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 21 hours ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• 21 hours ago
തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• 21 hours ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 21 hours ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• a day ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• a day ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• a day ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• a day ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• a day ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• a day ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• a day ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• a day ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• a day ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• a day ago