കൂട്ടായ പരിശ്രമത്തില്‍ 200 ഏക്കര്‍ തരിശ് പാടത്ത് ഇന്ന് വിത്തെറിയും
കൊട്ടാരക്കര: പള്ളിക്കല്‍ ചെരടൂര്‍ ഏലായില്‍ തരിശായിക്കിടന്ന 200 ഏക്കര്‍ പാടത്ത് ഇന്ന് വിത്തെറിയും. ഗ്രാമപഞ്ചായത്തും കൃഷിഭവനും ബ്ലോക്ക് പഞ്ചായത്തും പാടശേഖരസമിതിയും വിവിധ കര്‍ഷകസംഘടനകളും ചേര്‍ന്നാണ് ഏറെ നാളായി തരിശ് കിടന്ന 200 ഏക്കറിലും ഇന്ന് വിത്തെറിയുന്നത്.
90 ദിവസംകൊണ്ട് മൂപ്പെത്തുന്ന ഉമ നെല്‍വിത്തുകളാണ് ഓണത്തിന് കൊയ്‌തെടുക്കത്ത രീതിയില്‍ വിതക്കുന്നത്.
നികത്തല്‍ ഭീഷണി നേരിട്ട ചെരടൂര്‍ ഏലായെ പോയകാലത്തിന്റെ കാര്‍ഷിക സമൃദ്ധിയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമ ഫലമായാണ് വിവിധ ആളുകളുടെ ഉടമസ്ഥതയിലുള്ള നിലങ്ങള്‍ എല്ലാം ഏകോപിച്ച് നെല്‍കൃഷിക്കായി ഒരുക്കിയെടുത്തത്.
വാര്‍ഡ് മെമ്പര്‍ കെ.വി സന്തോഷ്ബാബു, ബ്ലോക്ക് മെമ്പര്‍മാരായ അജയകുമാര്‍, മൈലം ഗണേഷ്, മൈലം കൃഷിഭവന്‍, പാടശേഖസമിതി തുടങ്ങിയവര്‍ സര്‍വപിന്തുണയുമായി മുന്‍പിലുണ്ട്. ഇന്ന് രാവിലെ എട്ടരയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ വിത്തെറിഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."