സ്റ്റാന്‍ഡില്‍ കയറാന്‍ മടിച്ച് ബസുകള്‍; ദുരിതത്തിലായി യാത്രക്കാര്‍
പാലക്കാട്: നഗരസഭാ ടൗണ്‍ സ്റ്റാന്‍ഡിന് മുന്നിലും ടി.ബി റോഡിലുമായി നിര്‍മിക്കുന്ന നടപ്പാത നിര്‍മാണം യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ടൗണ്‍ സ്റ്റാന്‍ഡ് മുതല്‍ ശകുന്തള ജങ്ഷന്‍ വരെ നടത്തുന്ന അഴുക്കുചാലുകള്‍ക്കു മുന്നിലെ നടപ്പാത നിര്‍മാണം തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും പണികള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് ദുരിതത്തിനു കാരണം. ടൗണ്‍ സ്റ്റാന്റില്‍നിന്ന് ബസുകള്‍ ഇറങ്ങുന്ന ഭാഗത്തെ നടപ്പാത നിര്‍മാണം, ടൗണ്‍ സ്റ്റാന്റിനു മുന്നില്‍നിന്നും ബസുകള്‍ ഇറങ്ങിയിരുന്ന ഭാഗത്തെ നടപ്പാത നിര്‍മാണം എന്നിവ പൂര്‍ത്തിയായെങ്കിലും ബസുകള്‍ ഇപ്പോഴും ഈ ഭാഗങ്ങള്‍ ഉപയോഗിക്കുന്നില്ല.
മാത്രമല്ല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നിലുള്ള വാഹനഗതാഗതവും പൂര്‍ണമായി തടഞ്ഞ നിലയിലാണ്. ടൗണ്‍ സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ ഇറങ്ങുന്ന ഭാഗത്തെ നടപ്പാത നിര്‍മാണം കാരണം ബസുകള്‍ കയറുന്നതും ഇറങ്ങുന്നതും ഒരേ ദിശയിലാക്കിയതു മുതല്‍ മലമ്പുഴ, റെയില്‍വേ കോളനി, കൊട്ടേക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ മുഴുവനും സ്റ്റാന്‍ഡില്‍ കയറാത്ത സ്ഥിതിയാണ്. സ്റ്റാന്‍ഡിനകത്ത് മിനിറ്റുകളോളം നിര്‍ത്തിയിടുന്ന ബസുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡിനു പുറത്താണ് നിര്‍ത്തുന്നത്. ബസുകള്‍ ഇത്തരത്തില്‍ പുറത്തേക്ക് യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിടുന്നത് മറ്റുള്ള ബസുകള്‍ക്കും യാത്രക്കാര്‍ക്കില്‍ തടസമായിരിക്കുകയാണ്.
എസ്.ബി.ഐ ജങ്ഷനിലെ ടൈമിങിനും പിറകെ ടൗണ്‍ സ്റ്റാന്‍ഡിലെത്തുന്ന ഇത്തരം ബസുകളുടെ അനധികൃത പാര്‍ക്കിങ് നിയമപാലകരും കണ്ടില്ലെന്ന മട്ടിലാണ്. നടപ്പാത നിര്‍മാണം ഇഴയുന്നത് ടൗണ്‍ സ്റ്റാന്‍ഡ് ്മുതല്‍ ശകുന്തള വരെയുള്ള ഭാഗത്തെ വ്യാപാരികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. നഗരത്തിലെ നടപ്പാതകള്‍ നന്നാക്കുന്നതിന്റെ ഭാഗമായിട്ടാണ് അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ടൗണ്‍ സ്റ്റാന്‍ഡിലെ നടപ്പാത നിര്‍മാണം ആരംഭിച്ചത്. ഒരു കാത്തിരിപ്പു കേന്ദ്രമോ പോലുമില്ലാത്ത റോഡരികില്‍ ഇത്തരത്തില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. നടപ്പാത നിര്‍മാണം കഴിയുന്നതുവരെ ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."