HOME
DETAILS

ഉന്നാവോ പീഡനം; പെണ്‍കുട്ടിയുടെ ജീവന് കടുത്ത ഭീഷണിയെന്ന് സി.ബി.ഐ

  
backup
September 19, 2019 | 10:35 PM

unnao-rape-victim-life-is-in-threat-says-cbi-776284-2

 

 


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സീങ് സെന്‍ഗര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ ജീവന് കടുത്ത ഭീഷണിയെന്ന് സി.ബി.ഐ. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും സുരക്ഷിതമായി സംസ്ഥാനത്തോ അല്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലോ താമസിപ്പിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.പി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയും ബന്ധുക്കളും കാറില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ ട്രക്കിടിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി. കഴിഞ്ഞ ജൂലൈ 28ന് നടന്ന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നിലും ബി.ജെ.പി എം.എല്‍.എയുടെ പങ്ക് വെളിപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സെന്‍ഗര്‍ ജയിലിലാണ്. ഇവിടെ നിന്നാണ് അദ്ദേഹം പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള നീക്കം നടത്തിയത്.
ഈ മാസം ആദ്യം പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ഡല്‍ഹി പ്രത്യേക കോടതി ജഡ്ജ് ധര്‍മേഷ് ശര്‍മ മൊഴി രേഖപ്പെടുത്തിയിരുന്നു. കുല്‍ദീപില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നാല് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് സെന്‍ഗാര്‍ 2017ലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അപകടത്തിന് പിന്നില്‍ സെന്‍ഗാറാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലിസിലും കോടതിയിലും വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  20 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  20 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  20 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  21 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  21 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  21 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  21 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago