ദേശീയ ആയുര്‍വേദ ദിനം: സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍
കണ്ണൂര്‍: മൂന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ഈമാസം അഞ്ചിന് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
രാവിലെ 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. പൊതുജനാരോഗ്യവും ആയുര്‍വേദവും എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിനാചരണത്തിന്റെ മുഖ്യപ്രമേയം.
ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് രാരീരം, ആരണ്യ കിരണം മൊബൈല്‍ ആയുഷ് ട്രൈബല്‍ യൂനിറ്റ്, ആയുഷ് ക്ലബ്, ജ്യോതിര്‍ഗമയ, ഹര്‍ഷം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പരിപാടിയില്‍ നടക്കും.
മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447312856, 0497 2706666, 2709911 എന്നീ മ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. എസ്.ആര്‍ ബിന്ദു, ഡി.പി.എം ഡോ. കെ.സി അജിത്കുമാര്‍, വി. മനോജ് കുമാര്‍, ഡോ. പി. മോഹനന്‍, ഡോ. അമൃര്‍നാഥ് പ്രഭു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."