തുറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ശാഖകള്‍ പൂട്ടുമെന്ന് മുത്തൂറ്റ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സമരക്കാര്‍ തുറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ശാഖകള്‍ പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്. മുത്തൂറ്റ് ഗ്രൂപ്പിന്റെ 97 ശതമാനം ബിസിനസും കേരളത്തിന് പുറത്താണ്. സി.ഐ.ടി.യുവില്‍ വിശ്വാസമില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ശമ്പളം ന്യായമല്ലെന്ന വാദം തെറ്റാണ്. ചര്‍ച്ചകളുടെ ഭാഗമായി സമരക്കാര്‍ക്ക് തടഞ്ഞുവച്ചതുള്‍പ്പെടെ എല്ലാ അനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. യൂനിയന്‍ രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിക്കില്ല.
ജോലി ചെയ്യാന്‍ വരുന്ന തൊഴിലാളികളെ അടിച്ചോടിക്കുന്ന സമീപനമാണ് സി.ഐ.ടി.യുവിന്റേത്. പൊലിസ് സി.ഐ.ടിയു നേതൃത്വം നല്‍കുന്ന സമരക്കാരുടെ കൂടെയാണ്. മുത്തൂറ്റിന് ഒരിടത്തും പൊലിസ് സംരക്ഷണമില്ല. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും ജോര്‍ജ് സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."