HOME
DETAILS
MAL
കെ. കരുണാകരന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ തിരിമറി; അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
backup
September 20 2019 | 16:09 PM
കെ. കരുണാകരന് മെമ്മോറിയല്‍ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. റോഷി ജോസ്, കുഞ്ഞികൃഷ്ണന്, സി.ടി സ്കറിയ, ടി.വി അബ്ദുല്‍ സലീം, ജെ. സെബാസ്റ്റ്യന്‍ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കെ കരുണാകരന് ട്രസ്റ്റ് ഭരവാഹികളാണ് കോണ്‍ഗ്രസ് നേതാക്കളായ അഞ്ചുപേരും.
കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."