വിദ്യാര്‍ഥി തൂങ്ങി മരിച്ചു; കോളജില്‍ സംഘര്‍ഷം
കോവളം: ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ കാറ്ററിങ് കോളജ് വിദ്യാര്‍ഥി താമസസ്ഥലത്ത് തൂങ്ങി മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോവളത്തെ ഇന്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് കോളജിലെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി പശ്ചിമ ബംഗാള്‍ സ്വദേശി ദിഹിയാന്‍ മുഖര്‍ജിയുടെ മകന്‍ സ്വര്‍ണേന്ദു മുഖര്‍ജി (18) ആണ് മരിച്ചത്.
ഇന്നലെ പതിനൊന്നോടെയായിരുന്നു സംഭവം. കോളജിന് സമീപത്തെ ഒരു വീടിന്റെ രണ്ടാം നിലയില്‍ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വര്‍ണേന്ദു. ഇന്നലെ രാവിലെ ഇയാള്‍ കോളജില്‍ എത്തിയിരുന്നു. ഹാജര്‍ തികയാത്തതിനാല്‍ പരിക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ് മനോവിഷമത്തിലായ സ്വര്‍ണേന്ദു താമസിക്കുന്ന മുറിയിലേക്ക് മടങ്ങിയിരുന്നു. ഏറെ നേരം കാണാതെ വന്നതോടെ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനിന്റെ ഹൂക്കില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടെത്തിയതെന്ന് കോവളം പൊലിസ് അറിയിച്ചു.
കോളജ് അധികൃതരുടെ കടുംപിടിത്തമാണ് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചും മരണമറിഞ്ഞിട്ടും കോളജിന് പുറത്തു നടന്ന സംഭവമെന്ന നിലയില്‍ കാര്യങ്ങള്‍ ഗൗരവമായെടുക്കാത്ത കോളജധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മണിക്കൂറുകളോളം വിദ്യാര്‍ഥികള്‍ കോളജ് ഉപരോധിച്ചു. തുടര്‍ന്ന് കോവളം പൊലിസ് കോളജ് അധികൃതരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനുള്ള കാരണത്തക്കുറിച്ചന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കും എന്നുറപ്പു നല്‍കിയതോടെ വൈകിട്ട് അഞ്ചോടെയാണ് ഉപരോധമവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ പിരിഞ്ഞ് പോയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായും മകന്‍ മരിച്ചതറിഞ്ഞ മാതാപിതാക്കള്‍ ഇന്ന് രാവിലെയോടെ തിരുവനന്തപുരത്തെത്തുമെന്നും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലിസ് പറഞ്ഞു. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിസ്വീകരിക്കണമെന്ന് കോവളം എം.എല്‍.എ എം. വിന്‍സെന്റ് ആവശ്യപ്പെട്ടു.
കോളജ് അധികൃതരുടെ നിഷേധാത്മക നിലപാടാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമെന്ന് ആക്ഷേപിച്ചും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും കോളജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് തടഞ്ഞു.
ഇന്ന് കേറ്ററിങ് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ് കോട്ടുകാല്‍ വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."