HOME
DETAILS

ഈറ്റ വ്യവസായം പടിയിറങ്ങുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍

  
backup
November 03 2018 | 02:11 AM

%e0%b4%88%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%82-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത കുടില്‍ വ്യവസായങ്ങളിലൊന്നായ ഈറ്റ വ്യവസായം അന്യമാകുന്നു. ഒപ്പം തൊഴിലാളികള്‍ നിത്യ ദുരിതത്തിലും പട്ടിണിയിലും. നെയ്യാറ്റിന്‍കര താലൂക്കില്‍ ബാലരാമപുരത്തിന് സമീപം എരുത്താവൂര്‍ അരുവാക്കോട് എന്ന സ്ഥലത്ത് നൂറില്‍പ്പരം കുടുംബങ്ങളാണ് ഈറ്റനെയ്ത്ത് വ്യവസായവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത് ജിവിതം തള്ളിനീക്കുന്നത്. ഇന്ന് ഈ കുടുംബങ്ങള്‍ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് ജീവിതമാര്‍ഗങ്ങള്‍ തേടി വിവിധ സ്ഥലങ്ങളില്‍ ചേക്കേറുകയാണ്.
അരുവാക്കോടിന് പുറമേ അമ്പൂരി-നെയ്യാര്‍-അഗസ്ത്യമല കാടുകളിലെ നിരവധി ആദിവാസി ഊരുകളിലെയും കുടുംബങ്ങള്‍ ഈറ്റ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലെടുത്ത് ജീവിക്കുന്നു. ഓരോ വര്‍ഷവും ഈ പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈറ്റ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് നമ്മുടെയിടയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും നിര്‍മാണ തൊഴിലാളികള്‍ക്ക് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനോ കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുവാനോ സാധിക്കുന്നില്ല എന്നതാണ് യാധാര്‍ഥ്യം. വര്‍ഷത്തില്‍ ഭൂരിഭാഗം ദിനങ്ങളും തൊഴിലെടുത്താലും ജീവിക്കുന്നതിനുള്ള വകകണ്ടെത്താന്‍ കഴിയുകയില്ല എന്നതാണ് തൊഴിലാളികള്‍ക്ക് പറയുവാനുള്ളത്. ഇവര്‍ നിര്‍മിക്കുന്ന വട്ടിയും കുട്ടയും മുറങ്ങളും ചൂരല്‍ കൊണ്ടുള്ള കസേരകളും വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കളും വിറ്റഴിക്കാന്‍ സാധിക്കാത്തതും വിപണനത്തിന് ഇടനിലകാരുടെ സഹായം ആവശ്യമായി വരുന്നതും ഈറ്റ വ്യസായത്തിന്റെ നാശത്തിന് പ്രധാന കാരണമായി. ഇടനിലക്കാരുടെ കടന്നു കയറ്റത്തിലൂടെ തൊഴിലാളികള്‍ വന്‍ തോതിലാണ് ചൂക്ഷണത്തിന് ഇരയാകുന്നത്. ബാംബു കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും ആവശ്യത്തിന് പരിചരണം ഈറ്റ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കാത്തതാണ് ഇവര്‍ ചൂക്ഷണത്തിന് വിധേയരാകുന്നത് എന്നാണ് സൂചന.
ഈറ്റ നിര്‍മാണ തൊഴിലാളികള്‍ക്ക് അസംസ്‌കൃത വസ്തുവായ ഈറ്റ ആവശ്യത്തിന് ലഭിക്കാത്തതാണ് ഈ മേഖലയില്‍ തൊഴിലെടുക്കന്നവര്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം. തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന ഒരോ കുടുംബത്തിനും ഈറ്റ ശേഖരിക്കാന്‍ വനത്തില്‍ പ്രവേശിക്കുന്നതിനും വനം വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന അളവില്‍ ഈറ്റ ശേഖരിക്കുന്നതിനും പാസ് നല്‍കിയിട്ടുണ്ട്. അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യും.
ഈറ്റ ശേഖരിക്കാന്‍ വനത്തില്‍ പോകുന്ന വേളയില്‍ നിരവധി തൊഴിലാഴികളാണ് കാട്ടുപന്നികളുടെയും കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. താലൂക്കിലെ തൊഴിലാളികള്‍ കൂടുതലായും ഈറ്റ ശേഖരിക്കാന്‍ പോകുന്നത് അഗസ്ത്യവനത്തിലെ കോട്ടൂര്‍ വനമേഖലകളിലാണ്. ഇവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും വിറ്റഴിക്കുന്നത് നെടുമങ്ങാട്, കാട്ടാക്കട, ആറാലുംമൂട് മാര്‍ക്കറ്റുകളിലാണ്. വനത്തില്‍ നിന്നും ഈറ്റ ശേഖരിക്കുന്ന കാര്യത്തില്‍ വേണ്ട വിധം ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്നതാണ് പരമ്പരാഗത ഈറ്റ നെയത്ത് തൊഴിലാളികള്‍ക്ക് പറയുവാനുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago