HOME
DETAILS

പരിഹാരമാകാതെ വന്യമൃഗ ശല്യം; വൈദ്യുത കമ്പിവേലികളും കിടങ്ങുകളും ഫലപ്രദമാവുന്നില്ല

  
backup
November 03, 2018 | 3:18 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുത കമ്പിവേലികളും കിടങ്ങകളും ഫലപ്രദമാകാതായതോടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം പരിഹാരമില്ലാതെ തുടരുന്നു.
കാലപ്പഴക്കത്താലും കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാലും പ്രതിരോധ സംവിധാനങ്ങളായ വൈദ്യുത കമ്പിവേലികളും കിടങ്ങളും നശിച്ചിരിക്കുകയാണ്.
വൈദ്യുതി കമ്പിവേലികള്‍ പൊട്ടിയും കിടങ്ങുകള്‍ ഇടിഞ്ഞും ഇല്ലാതായ സ്ഥിതിയാണ് പലയിടങ്ങളിലും.വനാതിര്‍ത്തികളില്‍ വനം വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവ കോടികളാണ് ഇത്തരത്തില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കുന്നതിന്നായി ചെലവഴിച്ചത്.
എന്നാല്‍ ആഴ്ചകള്‍ മാത്രമാണ് ഇവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഇവ സ്ഥാപിക്കുന്ന സമയത്ത് പ്രദേശവാസികളുടെ യോഗം ചേരാതെ കരാറേറ്റെടുത്തവരുടെ ഇഷ്ടത്തിനാണ് വേലി സ്ഥാപിക്കല്‍. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാതെയും അടിക്കാടു വെട്ടാത്തതും കാരണമാണ് വൈദ്യുതി കമ്പിവേലികള്‍ പൊട്ടി നശിക്കുന്നത്.
ഇതിനുപുറമെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ശ്രമിക്കന്നതും ഈ സംവിധാനങ്ങള്‍ പാളാന്‍ കാരണമാകുന്നുണ്ട്. കിടങ്ങുകള്‍ ഇടിഞ്ഞു നികലുന്നത് ഈ സംവിധാനത്തേയും ബാധിക്കുന്നു. അതേ സമയം കല്‍മതില്‍ നിര്‍മിച്ചിടത്ത് നേരിയ തോതിലെങ്കിലും വന്യമൃഗങ്ങള്‍ കൃഷിഭൂമിയല്‍ എത്തുന്നത് തടയാനും സാധിക്കുന്നുണ്ട്. പക്ഷേ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് വൈദ്യുതി കമ്പിവേലിയും കിടങ്ങുമൊന്നും ഒരു പ്രതിരോധവും തീര്‍ക്കുന്നില്ലന്നും നിരന്തരമായി കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവാണന്നുമാണ് കര്‍ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കല്‍മതില്‍ നിര്‍മിച്ച് അതിന്‍ മുകളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍കഴിയുകയുള്ളു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  21 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  21 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  21 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  21 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  21 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  21 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  21 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  21 days ago