HOME
DETAILS

ഉള്ളി ഇനി പൊട്ടിക്കരയിപ്പിക്കും...

  
backup
September 20, 2019 | 7:09 PM

onion-rate5654456165454

#ഇ.പി മുഹമ്മദ്

-വെളുത്തുള്ളി വിലയിലും വര്‍ധന

കോഴിക്കോട്: ഉള്ളി അരിഞ്ഞാല്‍ കരയുമെങ്കില്‍ വിലകേട്ടാല്‍ ഇനിപൊട്ടിക്കരയേണ്ടിവരും. കാരണം 10 ദിവസത്തിനിടെ 20 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് സവാള (വലിയ ഉള്ളി) വില കുതിച്ചുയരുകയാണ്. രണ്ടുദിവസത്തിനിടെ ആറ് രൂപയുടെ വര്‍ധനവുണ്ടായി. 47.50 രൂപയ്ക്കാണ് ഇന്നലെ മൊത്തവിപണിയില്‍ വ്യാപാരം നടന്നത്. ചില്ലറ വിപണിയില്‍ 54 രൂപയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ പ്രളയത്തില്‍ വന്‍തോതില്‍ കൃഷി നശിച്ചതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. കേരളത്തിലേക്ക് സവാളയെത്തുന്ന പൂനെ, നാസിക് എന്നിവിടങ്ങളിലെ മൊത്ത കമ്പോളത്തില്‍ കിലോയ്ക്ക് 40 രൂപയാണ് ഇപ്പോഴത്തെ വില. ഇത് ചില്ലറ വ്യാപാരികളുടെ കൈയിലെത്തുമ്പോള്‍ 15 രൂപയെങ്കിലും വര്‍ധിക്കും. കൃഷി നാശത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ആവശ്യത്തിന് ചരക്ക് കിട്ടാതായത് കരിഞ്ചന്തക്കാരും മുതലെടുക്കുന്നുണ്ട്.
ഓണക്കാലത്ത് 28 മുതല്‍ 34 രൂപവരെയാണ് ഉള്ളിക്കുണ്ടായിരുന്നത്. ഇതാണ് 47.50 മുതല്‍ 54 രൂപ വരെയായി വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട്ടെ മൊത്ത വ്യാപാര കേന്ദ്രമായ പാളയത്ത് ഇന്നലെ 47.50നും 48നുമാണ് വ്യാപാരം നടന്നത്. റോസ് ഉള്ളി എന്നറിയപ്പെടുന്ന പുതിയ ഉള്ളി വിപണിയില്‍ എത്തിയാലേ വില കുറയുകയുള്ളൂവെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം, പൂജ, ദീപാവലി അവധിയാവുന്നതോടെ ഉത്തരേന്ത്യയില്‍ വില കുതിച്ചുകയറാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വെളുത്തുള്ളിക്കും വന്‍ വര്‍ധനവാണ്. കിലോയ്ക്ക് 60-70 രൂപയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില മൊത്ത വിപണിയില്‍ 150 രൂപയായി. ചെറുകിട കച്ചവടക്കാര്‍ 180- 200 രൂപയ്ക്കാണ് ഇന്നലെ വെളുത്തുള്ളി വിറ്റത്.
വില ഉയര്‍ന്നതോടെ ഹോട്ടലുകളിലെ വിഭവങ്ങളില്‍ നിന്ന് ഉള്ളി അപ്രത്യക്ഷമായി തുടങ്ങി. ഉള്ളി വില നിയന്ത്രിക്കുന്നതിനായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇത് വിപണിയില്‍ പ്രതിഫലിച്ചില്ലെന്നാണ് വിലയിലുള്ള ക്രമാതീതമായ വര്‍ധനവ് സൂചിപ്പിക്കുന്നത്. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
2010ല്‍ രാജ്യത്ത് ഉള്ളിവില 100 രൂപ വരെ എത്തിയിരുന്നു. ഇത് ഏറെനാള്‍ നീണ്ടുനിന്നത് ജനജീവിതത്തെ ബാധിച്ചിരുന്നു. 2017ല്‍ 65 രൂപ വരെ വര്‍ധനവുണ്ടായി. എന്നാല്‍ ഇത് ഒരാഴ്ചക്കിടെ സാധാരണ നിലയിലായി. കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ ഒരു കിലോ ഉള്ളിക്ക് ഒരു രൂപയായി വിലയിടിഞ്ഞത് വന്‍ കര്‍ഷക പ്രക്ഷോഭത്തിന് കാരണമായിരുന്നു. നാസിക്കിലെ കര്‍ഷകന്‍ ഏഴര ക്വിന്റല്‍ ഉള്ളി വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  a month ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  a month ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  a month ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  a month ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  a month ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  a month ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  a month ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  a month ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  a month ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  a month ago