HOME
DETAILS

ഹൈടെക്ക് വിദ്യാഭ്യാസ ശിലാസ്ഥാപനം 16ന്

  
backup
June 14, 2017 | 9:02 PM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b6%e0%b4%bf%e0%b4%b2

അന്തിക്കാട്: ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസ മുഖഛായ രൂപപെടുത്തിയ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തിലുള്ള കണ്ടശാങ്കടവിലെ ഗവ: ഹയര്‍ സെക്കന്‍ഡറി വിദ്യാലയം ഹൈടെക്ക് സമുച്ചയം ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം 16ന് ഉച്ചതിരിഞ്ഞ് 5 ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പുനരുദ്ധാരണ സമിതി ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ വി എന്‍ സുര്‍ജിത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 1906 ല്‍ വടക്കേത്തല പൂവ്വത്തിങ്കല്‍ ദേവസ്സി, വടക്കേതല തോട്ടുങ്ങല്‍ ചാക്കു, കുഞ്ഞിപാലു എന്നിവരുടെ ശ്രമഫലമായി ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തേ വിദ്യാഭ്യാസ പരിപോഷണത്തിനായി പ്രൈമറി വിദ്യാലയം സ്ഥാപിക്കുകയായിരുന്നു. 1997ല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന സംവിധാനത്തിലേക്ക് ഉയര്‍ത്തി.2005 ഏപ്രില്‍ 21ന് ഈ വിദ്യാലയത്തേ ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യാക്ഷരം കുറിച്ച സ്‌ക്കൂള്‍ എന്ന നിലയില്‍ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.111 വര്‍ഷത്തിലേറെ പഴക്കംചെന്ന ഈ വിദ്യാലയകെട്ടിടം ശിഥിലീകരണത്തിന്റെ വഴിയിലാണ്. മതവുമല്ല തൃശൂര്‍ കാഞ്ഞാണി വാടാനപ്പള്ളി സംസ്ഥാന പാതയോരത്തായതിനാല്‍ വികസനത്തിനായി ഏത് നിമിഴവും കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിച്ച് നീക്കപ്പെടുകയും ചെയ്യും. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം പുനരുദ്ധരിക്കാനും ഹൈടെക്ക് ആക്കി ഉയര്‍ത്തുന്നതിനും വേണ്ടി 2012 ല്‍ പുനരുദ്ധാരണ കമ്മറ്റിക്ക് രൂപം നല്‍കി.നഷ്ടപെടുന്ന സ്ഥലത്തിന് പകരമായി 37.5 സെന്റ് ഭൂമി 40 ലക്ഷം രൂപക്ക് വാങ്ങി സര്‍ക്കാരിന് രജിസ്ട്രര്‍ ചെയത് നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന്

24 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മാസ്റ്റര്‍ പ്ലാനാണ് സര്‍ക്കാരിന്
പുനരുദ്ധാരണ കമ്മറ്റി സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത 100 വര്‍ഷത്തേ ന്യുതന സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള വികസന രേഖക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അധുനീക സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയങ്ങള്‍, മികച്ച ലൈബ്രിറി, ഓഡറേറാറിയം, രാജ്യാന്തര നിലവാരത്തിലുള്ള സ്‌പോര്‍ട്ടസ്‌കോബ്ലകസ്, കടാതെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് കെട്ടിടങ്ങളെ തനിമ നഷ്ടപ്പെടാതെ നവീകരിച്ച് നിലനിര്‍ത്തുക എന്നതും പദ്ധതിയുടെ ഭാഗമാണ്.ഓപ്പണ്‍ ഓഡിറ്റോറിയം, മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍, ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ പൗവര്‍ പാനല്‍, കേന്ദ്രീകൃത അടുക്കള, ലവന്‍സ് ഫുഡ്‌ബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാറ്റ്, തുടങ്ങിയവയുടെ കോര്‍ട്ടുകള്‍ നീന്തല്‍കുളം എന്നിവയും ഉള്‍പ്പെടുന്നു. ഈ രൂപരേഖയുടെ ശില്‍പ്പി യുനെസ്‌കോ പൈതൃക നിര്‍ണ്ണയ സംഘാഗവും രാജ്യാന്തര പ്രശസ്തനുമായ ആര്‍ക്കിടെക്ട് ബെന്നി കുരിയാക്കോസാണ്. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടമായിട്ടായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതിക്കായി 412 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ വകയിരുത്തിയിട്ടുണ്ട്. മുരളി പെരുനെല്ലി എം.എല്‍.എ യുടെ ആ സ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. സി എന്‍ ജയദേവന്‍ എം പി,
മുരളി പെരുനെല്ലി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ട്രഷററും വാര്‍ഡ് മെമ്പറുമായ ജോയ്‌മോന്‍ പള്ളികുന്നത്ത്, കണ്‍വീനറും പ്രിന്‍സിപ്പലുമായ എ എസ് ഇസ്മായില്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  6 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  6 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  6 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  6 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  6 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  6 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  6 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  6 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  6 days ago