HOME
DETAILS
MAL
ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍
backup
June 14 2017 | 21:06 PM
ഗുരുവായൂര്‍: നഗരസഭയിലെ തൈക്കാട് പ്രദേശത്ത് സ്കൂളുകള്‍ക്കും ആരാധാനാലയങ്ങള്‍ക്കും സമീപം ജനവാസമേഖലയില്‍ ആരംഭിച്ചിരിക്കുന്ന ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 43 വാര്‍ഡുകളടങ്ങിയ ഗുരുവായൂര്‍ നഗരസഭപ്രദേശത്ത് നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ നടത്തുവാന്‍ ജനകീയ സമരസമിതി തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്ര നടയിലെ വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ 14 ദിവസങ്ങളായി നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തോട് എം.എല്‍എ മാരായ കെ.വി അബ്ദുള്കാദറും മുരളിപെരുന്നല്ലിയും സര്‍ക്കാരും കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മദ്യവിരുദ്ധ ധാര്‍മ്മിക സമരത്തിന് ഏവരും പിന്തുണക്കണമെന്ന് സമിതി അഭ്യര്‍തഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."