HOME
DETAILS

ഭരണഘടനാ കോടതികളുടെ സമീപനം

  
backup
September 21 2019 | 18:09 PM

attitude-of-constitutional-courts125

 


72 വയസുള്ള രോഗിയായ സി.പി.എം കശ്മിര്‍ സെക്രട്ടറിയും നാലുതവണ എം.എല്‍.എയുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ കശ്മിരില്‍ അന്യായമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം ദേശീയ ജന. സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ബോധിപ്പിച്ചപ്പോള്‍ തരിഗാമിയെ കോടതിയില്‍ ഹാജരാക്കാന്‍ ഭരണകൂടത്തോടു കല്‍പ്പിക്കുന്നതിനു പകരം സീതാറാം യെച്ചൂരിക്കു കശ്മിരില്‍ ചെന്നു തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുകയാണുണ്ടായത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഒരുപക്ഷേ ഇതുപോലൊരു വിധി ഭരണഘടനാ കോടതികള്‍ പുറപ്പെടുവിക്കുന്നത് ആദ്യമായിരിക്കും. പിന്നീടു തരിഗാമിയെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സാവശ്യാര്‍ഥം പ്രവേശിപ്പിച്ച് തിരികെ കശ്മിരിലേക്കു പോകാന്‍ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങള്‍ നീക്കാന്‍ കോടതി വിസമ്മതിക്കുകയാണുണ്ടായത്. തരിഗാമിക്കു കശ്മിരില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി ഭരണഘടനാ കോടതികളെ സമീപിക്കാമെന്ന നിരീക്ഷണത്തെ തുടര്‍ന്നു നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് അഞ്ചിനുശേഷം മൂന്നുതവണ സ്വന്തം സംസ്ഥാനത്ത് സന്ദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സമീപിച്ചപ്പോള്‍ സുപ്രിംകോടതിയുടെ സമീപനവും തികച്ചും നിരാശാജനകമാണ്. ജമ്മു കശ്മിരില്‍ യാതൊരു രാഷ്ട്രീയപ്രവര്‍ത്തനമോ റാലിയോ നടത്താന്‍ പാടില്ലെന്ന ഉപാധികളോടെ ശ്രീനഗര്‍, അനന്ത്‌നാഗ്, ബാരാമുല്ല, ജമ്മു എന്നീ ജില്ലകള്‍ മാത്രം സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ഗുലാം നബിക്കു സുപ്രിംകോടതി നല്‍കിയത്. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ സ്വന്തം സംസ്ഥാനം സന്ദര്‍ശിക്കാന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബിക്കു പാടില്ലായെന്നത് ഏത് ഉത്തരവാണെന്ന് അറിയണമെന്ന് ആസാദിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദം നടക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ഗര്‍ജന സ്വരത്തില്‍ ചോദിച്ചതായാണ് പത്രവാര്‍ത്ത.
മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ യാതൊരു വിവരവും അറിയുന്നില്ലെന്നാരോപിച്ച് തമിഴ്‌നാട് നേതാവ് വൈക്കോ സുപ്രിംകോടതിയില്‍ ബോധിപ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചതു ഫാറൂഖ് അബ്ദുല്ല കശ്മിര്‍ പബ്ലിക് സേഫ്റ്റി ആക്ട് അനുസരിച്ച് തടങ്കലിലാണെന്നാണ്. കശ്മിരിന്റെ ഭരണഘടനാ പദവി എടുത്തുകളഞ്ഞ ചര്‍ച്ചാവേളയില്‍ അമിത്ഷാ ലോക്‌സഭയില്‍ പ്രസ്താവിച്ചതു ഫാറൂഖ് സാഹിബ് തടങ്കലിലായിരുന്നു എന്നാണ്. വൈക്കോയുടെ വാദം തുടങ്ങിയതിനു തൊട്ടുമുന്‍പാണു സെപ്റ്റംബര്‍ 16ന് ഉച്ചയ്ക്ക് ഒന്നിന് ജമ്മു കശ്മിര്‍ പബ്ലിക് സേഫ്റ്റി ആക്ട് അനുസരിച്ച് തടങ്കല്‍ സംബന്ധിച്ച നോട്ടിസ് ഫാറൂഖ് അബ്ദുല്ലയ്ക്കു നല്‍കിയിട്ടുണ്ടായിരുന്നത്.
നാഷനല്‍ കോണ്‍ഫറന്‍സ് നോതാക്കള്‍ക്കു ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ കശ്മിര്‍ ഹൈക്കോടതി സെപ്റ്റംബര്‍ 11നു അനുമതി നല്‍കിയിരുന്നു. പക്ഷേ കൂടിക്കാഴ്ചാ വിവരം മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു. 1978ലെ ജമ്മു കശ്മിര്‍ പബ്ലിക് സേഫ്റ്റി ആക്ട് എട്ടാം വകുപ്പ് അനുസരിച്ച് രാജ്യസുരക്ഷയ്‌ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ ഒരുവര്‍ഷം തൊട്ട് രണ്ടുവര്‍ഷം വരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.
കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ (എ.കെ.ജി) 1950ല്‍ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് തടങ്കലില്‍വച്ച നടപടിയെ ചോദ്യംചെയ്ത് പ്രഥമ മൗലികാവകാശ കേസ് എന്ന പേരിലറിയപ്പെടുന്ന എ.കെ ഗോപാലന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് കേസില്‍ സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധിയനുസരിച്ച് ഭരണഘടന അനുഛേദം 21 അനുസരിച്ച് നിയമം സ്ഥാപിച്ചുള്ള നടപടിക്രമമനുസരിച്ച് ഏതൊരാളുടെയും വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിച്ച് തടങ്കലില്‍ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നായിരുന്നു വിധി. എ.കെ ഗോപാലന്റെ അറസ്റ്റ് മദ്രാസ് നിയമസഭ പാസാക്കിയ കരുതല്‍ തടങ്കല്‍ അനുസരിച്ചാണെന്നതിനാല്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് അറസ്റ്റിനെ ശരിവച്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിപ്പിച്ചു.
പക്ഷേ ആ വിധി അധികകാലം നിലനിന്നില്ല. 1971ലെ ബാങ്ക് ദേശസാല്‍ക്കരണ കേസിലും 1978ലെ മേനകാ ഗാന്ധി കേസിലും സുപ്രിംകോടതിയുടെ എട്ടംഗ ബെഞ്ച് എ.കെ ഗോപാലന്‍ കേസിലെ വിധി തിരുത്തി. ഭരണഘടനയുടെ 21ാം അനുഛേദമനുസരിച്ച് നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടി ക്രമമനുസരിച്ച് ഏതൊരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നതിന്റെ അര്‍ഥം, അത്തരം നിയമങ്ങള്‍ നീതിയുക്തവും ഉചിതവും യുക്തിയുക്തവുമായിരിക്കണമെന്നുമാണെന്നും അല്ലാതെ നിയമം അനുചിതവും യുക്തിഹീനവും നിരങ്കുശമായതുമാവാന്‍ പാടില്ലെന്നുമാണ് വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച മേനകാ ഗാന്ധി കേസില്‍ സുപ്രിംകോടതിയുടെ സുപ്രധാന വിധി.
മേനകാ ഗാന്ധിക്ക് വിദേശത്ത് പോകാനുള്ള പാസ്‌പോര്‍ട്ട് നിഷേധിച്ചു കണ്ടുകെട്ടിയതിനെ ചോദ്യംചെയ്തുള്ള പ്രസ്തുത വിധി ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതാവകാശം, സഞ്ചാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവ സംബന്ധിച്ചു ഇന്നും ബലത്തിലും ഫലത്തിലും നിലനില്‍ക്കുന്ന വളരെ പ്രധാനപ്പെട്ട സുപ്രിംകോടതി വിധിയാണ്. നിയമനിര്‍മാണ സഭകളിലെ ഭരണകക്ഷിയുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെയോ ജീവനെയോ ഹനിക്കുന്ന തരത്തിലെ എന്തു നിയമമുണ്ടാക്കുവാനുള്ള നിയമസഭകളുടെയും പാര്‍ലമെന്റിന്റെയും അധികാരത്തില്‍ നിയന്ത്രണമുണ്ടാക്കുന്ന പ്രസ്തുത വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്നതാണ്.
1978ല്‍ ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മിരില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കശ്മിര്‍ ഭീകരന്മാരെയും പാക് നുഴഞ്ഞുകയറ്റക്കാരെയും അടിച്ചമര്‍ത്താന്‍ ഉദ്ദേശ്യംവച്ച് കൊണ്ടുവന്ന നിയമമനുസരിച്ചാണ് ദേശവിരുദ്ധ കുറ്റം ആരോപിച്ച് ഫാറൂഖ് അബ്ദുല്ലയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വൈക്കോ ബോധിപ്പിച്ച റിട്ട് ഹരജിക്കു ശേഷം ഉണ്ടായ തടങ്കല്‍ ഉത്തരവ് കേസാവശ്യാര്‍ഥമുള്ള നടപടിയായേ കാണാനാകൂ.മാധ്യമ സ്വാതന്ത്ര്യത്തെ ഏറ്റവും ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള മുംബൈയില്‍ നിന്നു പ്രസിദ്ധീകരിച്ച ക്രോസ് റോഡ് എന്ന പത്രത്തിന്റെ വിതരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്ന മദ്രാസ് പ്രവിശ്യയില്‍ നിരോധിച്ച മദ്രാസ് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രസിദ്ധമായ രമേശ് ഥാപ്പര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് കേസിലെ വിധിയനുസരിച്ചു പത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശത്തിനു സമാനമായ അവകാശമാണ് പത്രവിതരണം നടത്താനുള്ള അവകാശമെന്നു ചൂണ്ടിക്കാട്ടി വിലക്ക് സുപ്രിംകോടതി നീക്കുകയാണുണ്ടായത്.
അടിയന്തരാവസ്ഥാ കാലത്തുപോലും പ്രധാനമന്ത്രിയുടെയും മറ്റും തെരഞ്ഞെടുപ്പ് ചോദ്യംചെയ്യാന്‍ പാടില്ലെന്നു വ്യവസ്ഥ ചെയ്ത 39ാം ഭരണഘടനാ ഭേദഗതി സുപ്രിംകോടതി അസാധുവാക്കിയിട്ടുണ്ടായിരുന്നു.


യു.എ.പി.എ, വിവരാവകാശ
ഭേദഗതി നിയമങ്ങള്‍

വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിലെ മറ്റു സുപ്രധാനമായ രണ്ടു ഭേദഗതി നിയമങ്ങളാണ് യു.എ.പി.എ ഭേദഗതിയും വിവരാവകാശ നിയമ ഭേദഗതിയും. 2019ലെ നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമ ഭേദഗതിയനുസരിച്ച് ഏതൊരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതുപോലെ ഏതൊരു വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കുവാന്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍.ഐ.എ) സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് അധികാരം നല്‍കുന്ന നിയമ ഭേദഗതി, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുവാന്‍ പൊലിസിന് അനിയന്ത്രിത ലൈസന്‍സ് നല്‍കുന്നതിനു തുല്യമാണ്.
ഫലത്തില്‍ രാജ്യത്തെ പൊലിസ് രാജ് എന്ന നിലയിലെത്തിക്കും. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമം രാജ്യത്ത് വിവിധ തലങ്ങളിലുണ്ടായ ഭീകരപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിവിധ ഘട്ടങ്ങളിലുണ്ടായ ഭേദഗതികളില്‍ അവസാനം മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് ടാഡ, പോട്ട തുടങ്ങിയ ഭീകരവിരുദ്ധ നിയമങ്ങളെല്ലാം റദ്ദാക്കി ഇന്നത്തെ നിലയിലെ യു.എ.പി.എ നിയമമുണ്ടാക്കിയത്. പൗരാവകാശ ലംഘനത്തിനു ഹേതുവായ പ്രസ്തുത ഭേദഗതിക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ പോലും വേണ്ടവിധം പ്രതിഷേധിച്ചിട്ടുണ്ടായിരുന്നില്ല.
ജനങ്ങളെ എല്ലാ അര്‍ഥത്തിലും യജമാനന്മാരാക്കിയ 2005ലെ വിവരാവകാശ നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ സിവില്‍ കോടതിയുടെ അധികാരമുള്ള വിവരാവകാശ മുഖ്യ കമ്മിഷണറുടെയും കമ്മിഷണര്‍മാരുടെയും ഉദ്യോഗ കാലാവധി കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാവുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്തത് വിവരാവകാശ കമ്മിഷണര്‍മാര്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കുന്നത് അസാധ്യമായിത്തീരും.
സംസ്ഥാന സര്‍ക്കാര്‍ നിയമനാധികാരിയെന്ന നിലയില്‍ നിയമിക്കപ്പെടുന്ന വിവരാവകാശ കമ്മിഷണര്‍മാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന മുറയ്ക്കു പദവിയില്‍ തുടരുമെന്ന നിയമഭേദഗതി തന്നെ ഫെഡറല്‍ ഘടനയ്‌ക്കെതിരാണ്. അതീവരഹസ്യമായി സൂക്ഷിച്ചുവച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യംചെയ്തിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ കമ്മിഷനുകളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നിയമഭേദഗതിയും മോദിക്കെതിരെയുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിധിയും കൂട്ടിവായിക്കുമ്പോള്‍ നിയമഭേദഗതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.

മുസ്‌ലിം വനിതാ (വിവാഹ
അവകാശ സംരക്ഷണം) നിയമം

ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഒരുപക്ഷേ ഏറ്റവും വിചിത്രമായ നിയമമാണ് മുത്വലാഖ് നിയമം എന്ന പേരിലറിയപ്പെടുന്ന മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമം. മുത്വലാഖ് എന്ന നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്ന ദുരാചാരം ഇല്ലാതാക്കി മുസ്‌ലിം സ്ത്രീകളുടെ അവകാശം സാധ്യമാക്കിയെന്നൊക്കെ കൊട്ടിഘോഷിക്കുന്ന ഈ നിയമത്തിന്റെ പൊള്ളത്തരം മനസിലാക്കിയാല്‍ തന്നെ കേന്ദ്ര ഭരണകക്ഷിയുടെ വെറും തട്ടിപ്പാണ് ഈ നിയമമെന്ന് മനസിലാക്കാന്‍ സാധിക്കും.
ടെലിഗ്രാം മുഖേന മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഷയറാബാനു കേസിലാണ് സുപ്രിംകോടതി മുത്വലാഖ് നിയമപ്രാബല്യമില്ലാത്ത വിവാഹമോചന രീതിയെന്നു പ്രഖ്യാപിച്ചത്. സുപ്രിംകോടതി വിധി സാധാരണ നിയമംപോലെ ഫലത്തിലും ബലത്തിലും നിലനില്‍ക്കുന്ന നിയമമാണ്.
പുതിയ നിയമം മൂന്നാം വകുപ്പ് അനുസരിച്ച് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന മുത്വലാഖ് നിയമസാധുതതില്ലായെന്നു വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കെ വിവാഹബന്ധം മുത്വലാഖ് ചൊല്ലിയാലും നിലനില്‍ക്കുമെങ്കില്‍ എങ്ങനെ നിയമപ്രാബല്യമില്ലാത്ത ഒരു നടപടി മൂന്നുവര്‍ഷം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാക്കാന്‍ സാധിക്കും. ക്രിമിനല്‍ നീതി ശാസ്ത്രത്തില്‍ ഏറ്റവും പരമപ്രധാനമായ ഒരു ഘടകം ാലി െൃലമ (കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യമാണ് ാലി െൃലമ ഇല്ലാത്ത ഒരു കുറ്റകൃത്യത്തെ കുറ്റമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം നിയമപരമായി നിലനില്‍ക്കില്ല.)
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെങ്കിലും അവസാനം സുപ്രിംകോടതിയുടെ സൂക്ഷ്മപരിശോധനയില്‍ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ച് ദുര്‍ബലമാക്കിയ 2014ലെ ദേശീയ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ് കമ്മിഷന്‍ ആക്ടിന്റെയും 99ാം ഭരണഘടനാ ഭേദഗതി നിയമത്തിന്റെയും അവസ്ഥ തന്നെ ധൃതിപിടിച്ചു നിയമമാക്കിയ മേല്‍ വിവരിച്ച നിയമങ്ങളുടെ നിയമസാധുതയുടെ കാര്യത്തിലും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് ലേഖകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago