മുസ്ലിം ജനസംഖ്യാ വര്‍ധനവുണ്ടെന്ന വിവാദ പരാമര്‍ശവുമായി ആര്.എസ്.എസ്
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കജനിപ്പിക്കും വിധം മുസ്ലിം ജനസംഖ്യാ വര്‍ധനവുണ്ടെന്ന വിവാദ പരാമര്‍ശവുമായി ആര്.എസ്.എസ്. ഒക്ടോബര്‍ ഒന്നിന് ആര്.എസ്എസ് തലവന്‍ മോഹന്‍ഭാഗവത് പ്രകാശനം ചെയ്യാനിരിക്കുന്ന 'ദി ആര്.എസ്.എസ് റോഡ് മാപ്പ്സ് ഫോര്‍ 21 സെന്ച്വറി' എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശമുള്ളത്. ആര്.എസ്.എസിന് കീഴിലുള്ള അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി സുനില്‍ അംബേദ്കറാണ് പുസ്തകത്തിന്റെ രചയിതാവ്.
മുസ്ലിംകള്‍ക്കിടയിലെ ഒരു വിഭാഗം മനപ്പൂര്‍വമുള്ള ജനസംഖ്യാ വര്‍ധനവിന് ശ്രമം നടത്തുന്നുണ്ടെന്നും അത് മൂലം ഹിന്ദു ജനസംഖ്യയെ പിന്നിലാക്കും വിധം മുസ്ലിം ജനസംഖ്യാ വര്‍ധനവുണ്ടാകുന്നുണ്ടെന്നും ബീയിങ് കാന്‍ഡിഡ് എന്ന അധ്യായത്തില്‍ പറയുന്നു. അസമിലെ ദുബ്റി, ബാര്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിംകള് നുഴഞ്ഞു കയറുകയും പ്രദേശിക സമൂഹത്തിന് പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
കേരളത്തിലെ മുസ്ലിം ജനസംഖ്യാ വര്‍ദ്ധനവ് പോപുലര്‍ഫ്രണ്ട് പോലുള്ള വിഘടനവാദസംഘടനകളുടെ വളര്‍ച്ചക്ക് കാരണമാവുന്നുവെന്നും പുസ്തകം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."