HOME
DETAILS
MAL
ഹ്രസ്വകാല വായ്പ നല്‍കുന്നത് തുടരും
backup
June 14 2017 | 23:06 PM
ഭോപാല്‍: കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ ഹ്രസ്വകാല വായ്പ നല്കുന്നതു തുടരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഏഴു ശതമാനം പലിശനിരക്കില്‍ മൂന്നു ലക്ഷം രൂപവരെ വായ്പ നല്‍കും. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് നാലുശതമാനം വരെ പലിശ നിരക്ക് കുറച്ചുനല്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍ കാര്‍ഷിക വിളകള്‍ക്ക് വിലയിടിയുകയും കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസമരം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത് തുടരാന്‍ തീരുമാനിച്ചത്. നേരത്തെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."