ഒറ്റ യാത്രക്കാരന്‍ പോലുമില്ലാതിരുന്നിട്ടും 46 വിമാനങ്ങള്‍ പറത്തി; പാകിസ്താന്‍ വേറെ ലെവലാണ്
ഇസ്‌ലാമാബാദ്: ഒരു യാത്രക്കാരനുമില്ലാതെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ 46 വിമാനങ്ങള്‍ 2016-17 വര്‍ഷത്തില്‍ പറത്തിയതായി റിപ്പോര്‍ട്ട്. യാത്രക്കാരില്ലാതെ ഇത്രയും വിമാനങ്ങള്‍ സര്‍വീസ് നടത്തുക വഴി കമ്പനിക്ക് 180 മില്യണ്‍ പാകിസ്താന്‍ രൂപ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യം ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടും യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. ഇതിനു പുറമെ, 36 ഹജ്ജ് തീര്‍ഥാടന വിമാനങ്ങളും ഒരു യാത്രക്കാരില്ലാതെ സര്‍വീസ് നടത്തി.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കള്ളപ്പണ വിരുദ്ധ നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എടി.എഫ്)പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.
കടംമൂലം പൊറുതിമുട്ടിയ പാക് സമ്പദ്‌വ്യവസ്ഥ രാജ്യാന്തര നാണ്യനിധിയടക്കമുള്ളവയുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. എഫ്.എ.ടി.എഫ് അടക്കമുള്ളവയില്‍ നിന്ന് ഭീഷണിയുണ്ടായിട്ടും ഭീകരര്‍ക്കുള്ള സഹായം നിര്‍ത്തുന്നതടക്കമുള്ള നടപടികളില്‍ നിന്ന് ഇവര്‍ പിന്നോട്ട് പോയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."