ഉപതെരഞ്ഞെടുപ്പൊക്കെ രാഷ്ട്രീയ നാടകമല്ലേ; മക്കള്‍ നീതി മയ്യം മത്സരിക്കാനില്ലെന്ന് കമല്‍ ഹാസന്‍
ചെന്നൈ: എ.ഐ.എ.ഡി.എം.കെ- ഡി.എം.കെ അധികാര വടംവലിയുടെ ഭാഗമായുള്ള ഒരു അഴിമതി രാഷ്ട്രീയ നാടകം മാത്രമാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന് മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കമല്‍ ഹാസന്‍. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്റെ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് മികച്ച പ്രകടനം കാഴ്ചവച്ച പാര്‍ട്ടി വോട്ടിങ് ശതമാനത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. നംഗുനേരിയിലും വിക്രവണ്ടിയിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
അധികാരവും പദവികളും നിലനിര്‍ത്താനും പിടിച്ചെടുക്കാനും വേണ്ടി, ഭരിക്കുന്ന പാര്‍ട്ടിയും മുന്‍പ് ഭരിച്ചിരുന്ന പാര്‍ട്ടിയും തമ്മില്‍ നടത്തുന്ന അധികാര വടംവലി മാത്രമാകും ഉപതെരഞ്ഞെടുപ്പ് എന്നത് നിശ്ചയമാണ്- മത്സരിക്കാനില്ലെന്ന് അറിയിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കമല്‍ പറയുന്നു.
2021 ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളിലാണ് മക്കള്‍ നീതി മയ്യം. അതുവഴി പഴയതും ആവര്‍ത്തിച്ച് വരുന്നതുമായ രാഷ്ട്രീയ പാര്‍ട്ടികളെയും അതിലുള്ള അഴിമതിക്കാരെയും തുടച്ചുനീക്കി ജനങ്ങള്‍ അര്‍ഹിക്കുന്ന നല്ല ഭരണം അവര്‍ക്കു നല്‍കും- കമല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."