കെ.എസ്.ആര്.ടി.സിയില്‍ സൂപ്പര്‍ ചെക്കിങ് തുടങ്ങി
മലപ്പുറം: ബസുകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ കെ.എസ്.ആര്.ടി.സിയില്‍ സൂപ്പര്‍ ചെക്കിങ് ആരംഭിച്ചു. കോഴിക്കോട് ഡിപ്പോയിലാണ് സൂപ്പര്‍ ചെക്കിങിന് തുടക്കം കുറിച്ചത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരാണ് ചെക്കിങ് നടത്തുന്നത്.
ബസിന്റെ ടയറുകള്‍, എഞ്ചിനുകള്‍, മറ്റു പ്രധാന ഭാഗങ്ങള്‍, ലൈറ്റ് എന്നിവ വിശദമായി പരിശോധിച്ച് തിരുവനന്തപുരത്തെ കെ.എസ്.ആര്.ടി.സി ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. അതു പരിശോധിച്ച് ബന്ധപ്പെട്ട ഡിപ്പോകളിലേക്ക് ആസ്ഥാനത്തു നിന്ന് നിര്‍ദേശങ്ങള്‍ നല്‍കും.
എല്ലാ ദിവസവും ബസുകള്‍ സര്‍വിസ് തുടങ്ങുന്നതിന് മുന്‍പാണ് പരിശോധന. ഇതു കൂടാതെ ആഴ്ചയിലും മാസത്തിലൊരിക്കലും വേറെ പരിശോധനകളുമുണ്ട്. വേണ്ടത്ര പ്രവര്ത്തനക്ഷമതയില്ലാതെ ഓടുന്ന ബസുകള്‍ കെ.എസ്.ആര്.ടി.സിക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് സൂപ്പര്‍ ചെക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്.ടി.സി ബസുകള്‍ കേടായി വഴിയില്‍ നിര്ത്തിയിടേണ്ടിവരുന്നത് അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. സൂപ്പര്‍ ചെക്കിങ് സംവിധാനം ഇതിനൊരു പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."