അപകടത്തെ തുറന്ന് അടച്ചിട്ട ദുബായ് വിമാനത്താവളം തുറന്നു
ദുബായ്: അപകടമുണ്ടായതിനെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ടിരുന്ന ദുബായ് വിമാനത്താവളം തുറന്നു. ടെര്‍മിനല്‍ 3 ല്‍ നിന്നുള്ള വിമാനഗതാഗതം പൂര്‍ണമായും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം -ദുബായ് എമിറേറ്റ്‌സ് വിമാനത്തിന്റെ അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി എമിറേറ്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടത്തില്‍ അതിയായ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വിമാനം ലാന്‍ഡിങിനിടെ തീപിടിക്കുകയായിരുന്നു. പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെല്ലാം എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
മണിക്കൂറുകളുടെ ശ്രമഫലമായിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേ സമയം തീ അണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടമായി.
വിമാനം പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരുടെ ലഗേജുകളും അഗ്നിക്കിരയായി. അപകടത്തെതുടര്‍ന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."