HOME
DETAILS
MAL
രണ്ട് മാങ്ങകള്‍ മോഷ്ടിച്ച ഇന്ത്യക്കാരനെ യു.എ.ഇയില്‍ നിന്ന് നാട് കടത്തും , 5000 ദിര്‍ഹം പിഴയും
backup
September 24 2019 | 07:09 AM
ദുബൈ : എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് മാങ്ങ കളവ് നടത്തിയതിന് ഇന്ത്യക്കാരനായ എയര്‍പോര്‍ട്ട് ജീവനക്കാരനെ നാടുകടത്താനും 5000 ദിര്‍ഹം പിഴയടക്കാനും യു.എ.ഇ കോടതിയുടെ ഉത്തരവ്. 2017 ല്‍ ദുബൈ എയര്‍പോര്‍ട്ടിലെ 3 ാം ടെര്‍മിനലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിശന്ന് വലഞ്ഞ ജീവനക്കാരന്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച മാങ്ങകളില്‍ നിന്ന് രണ്ടെണ്ണം മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വിയില്‍ ജീവനക്കാരന്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പൊലിസ് അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."