HOME
DETAILS
MAL
മന്ത്രി കെ.ടി ജലീല്‍ സഊദിയിലേക്കില്ല
backup
August 04 2016 | 14:08 PM
തിരുവനന്തപുരം: തൊഴില്പ്രശ്നത്തില്പ്പെട്ടവരെ കാണാനായി മന്ത്രി കെ.ടി ജലീല്‍ നടത്താനിരുന്ന സഊദി യാത്ര അനിശ്ചിതത്വത്തില്‍. യാത്രയ്ക്കായി മന്ത്രി ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിനു വേണ്ടി അപേക്ഷിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിരസിച്ചുവെന്ന് കെ.ടി ജലീല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
ഔദ്യോഗിക ആവശ്യമെന്ന നിലയ്ക്ക് സാധാരണ പാസ്പോര്‍ട്ടിനു പകരം ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിനു വേണ്ടി കേന്ദ്ര വിദേശകാര്യ വകുപ്പില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതു നിരസിച്ചിരിക്കുന്നു എന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."