HOME
DETAILS

കാത്ത് ലാബ് പദ്ധതി ഉടന്‍ തുടങ്ങും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  
backup
November 04 2018 | 06:11 AM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളടങ്ങിയ എ.സി.ആര്‍ ലാബ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. സ്വകാര്യലാബുകള്‍ ടെസ്റ്റുകള്‍ക്കും മറ്റുമായി വന്‍തുക ഈടാക്കുന്ന സാഹചര്യത്തില്‍ നിര്‍ധനരായ ജനങ്ങള്‍ക്ക് എ.സി.ആര്‍ ലാബിന്റെ പ്രവര്‍ത്തനം ഏറെ ഉപകാരപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. കാത്ത് ലാബ് പദ്ധതി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള കാത്ത് ലാബിന് സ്ഥലമില്ലെന്ന് ഉന്നതോദ്യോഗസ്ഥര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ജില്ലയ്ക്ക് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പുമായി വ്യക്തിപരമായി തന്നെ ഇടപെട്ടു കൊണ്ടിരിക്കുന്നതിനാല്‍ സമീപഭാവിയില്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്‍ഡ് സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം സ്ഥാപിതമായതും സംസ്ഥാന ആരോഗ്യമന്ത്രി ചെയര്‍പേഴ്‌സണുമായ കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ പതിനൊന്നാമത് എ.സി.ആര്‍ ലാബാണിത്. ആര്‍.എസ്.ബി.വൈ, ചിസ്സ്, ജെ.എസ്.എസ്, കാരുണ്യ, എ.കെ തുടങ്ങിയ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ ഈ ലാബിലെ പരിശോധനകള്‍ക്ക് ബാധകമാണ്.
കെ.എച്ച്.ഡബ്ല്യു.ആര്‍.എസ് മാനേജിങ് ഡയറക്ടര്‍ ജി. അശോക് ലാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ വിജയ്മുകുന്ദ്, അഡ്വ. കെ. രാജ്‌മോഹനന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം. കുഞ്ഞികൃഷ്ണന്‍, കെ. മുഹമ്മദ്കുഞ്ഞി, സി.വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജ്യോതിബസു, വേലായുധന്‍ കൊടവലം, ഡി.എം.ഒ എ.പി ദിനേശ്കുമാര്‍,സൂപ്രണ്ട് സ്റ്റാന്‍ലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago