ഇറാഖിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണം
ബഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. കഴിഞ്ഞദിവസം രാത്രിയാണ് ബഗ്ദാദിലെ യു.എസ് എംബസിക്കു സമീപം രണ്ടു കത്യൂഷ റോക്കറ്റുകള്‍ പതിച്ചത്. അതോടെ എംബസിയില്‍ അപായ സൈറണ്‍ മുഴങ്ങിയതായി വിദേശ പ്രതിനിധികള്‍ പറഞ്ഞു.
ഇറാഖ് സര്‍ക്കാരിന്റെ കെട്ടിടങ്ങളും ഈ ഭാഗത്താണ്. രണ്ട് 100 എം.എം റോക്കറ്റുകള്‍ എംബസിക്കു സമീപവും ഒന്ന് ടൈഗ്രിസ് നദിയിലും പതിച്ചതായി വിദേശ സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
ഒന്ന് എംബസിയുടെ പ്രവേശനകവാടത്തിന് മൂന്നു മീറ്റര്‍ അകലെയായാണ് വീണത്. അതേസമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല.
ഇറാഖില്‍ സായുധസംഘങ്ങളുള്ള ഇറാനും യു.എസും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഗ്രീന്‍ സോണ്‍ മേഖലയിലുണ്ടായ ആക്രമണം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
മെയ് 19നാണ് ഇതിനു മുന്‍പ് യു.എസ് എംബസിക്കു നേരെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."