വട്ടിയൂര്‍ക്കാവിലും എറണാകുളത്തും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: കുറുപ്പിനെതിരേ പടപ്പുറപ്പാടുമായി യുവരക്തം, കെ.വി.തോമസിനെതിരേ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തെചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തറി. സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടിരുന്ന പീതാംബരകുറുപ്പിനെതിരെയാണ് പടപ്പുറപ്പാടുമായി പ്രാദേശിക നേതാക്കള്‍ കെ.പി.സി.സി അസ്ഥാനത്തെത്തിയത്. ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതോടെ നാടകീയ രംഗങ്ങളാണ് ഇന്ദിരാഭവന് മുന്നില്‍ അരങ്ങേറിയത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കെ.പി.സി.സി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കളെത്തിയിത്. പീതാംബര കുറുപ്പ് ജയിക്കില്ലെന്നു മണ്ഡലത്തിലെ നേതാക്കള്‍, ഉമ്മന്‍ ചാണ്ടിയെയും കെ.സുധാകരനെയും അറിയിച്ചു. ഇതോടെ നേതൃത്വവും പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് കെ.വി തോമസിനെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് കെ.വി തോമസ് സ്ഥാനാര്‍ഥിയാകരുതെന്നാവശ്യപ്പെട്ടുള്ള പോസ്റ്റര്‍ പതിച്ചത്.
എറണാകുളത്ത് സ്ഥാനാര്‍ഥിയാകാന്‍ കെ.വി തോമസ് നീക്കം ശക്തമാക്കിയതോടെയാണ് എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് അടക്കം ഒരുവിഭാഗം രംഗത്ത് വന്നത്. കെ.വി തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന ഒളിയമ്പുമായി അര്‍ധരാത്രിയില്‍ എറണാകുളം ഡി.സി.സിക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എറണാകുളം സീറ്റിന് വേണ്ടി ദില്ലിയില്‍ പോയി കെ.വി തോമസ് കരുനീക്കുന്നതിനിടെയാണ് എതിര്‍പ്പ് രൂക്ഷമായത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ത്തന്നെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകളുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടുണ്ട്.
'അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറി നില്‍ക്കട്ടെ, കൊച്ചിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത് യുവരക്തം, യുവാക്കള്‍ക്ക് അവസരം നല്‍കുക യൂത്ത് കോണ്‍ഗ്രസ്', എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഡി.സി.സി ഓഫീസിന് മുന്നിലും എതിര്‍വശത്തുമായി പലയിടങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."