ഹിക്ക കൊടുങ്കാറ്റ് ഒമാന്‍ തീരത്ത്
മസ്കറ്റ് :ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹികയുടെ ഫലമായി ഒമാനിലെ ദുഖമില്‍ കനത്ത മഴ രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ അല്‍ വുസ്തയിലെ ദുഖമില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിക്ക തീവ്രമായ ഒരു കൊടുങ്കാറ്റായി മാറി.കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയായാണ്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ഒമാന്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂറിനുള്ളില്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം ഇല്ലാതാകുമന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിച്ചു
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം മന്ത്രാലയം എല്ലാ ഹോട്ടല്‍, ടൂറിസം സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സൗത്ത് ഷാര്ഖിയയിലെയും അല്‍ വുസ്തയിലെയും എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച ഉച്ച മുതല്‍ സെപ്റ്റംബര്‍ 26വ്യാഴാഴ്ച വരെഅവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."