മഞ്ചേശ്വരം തിരിച്ചുപിടിക്കാന്‍ വീണ്ടും സി.എച്ച് കുഞ്ഞമ്പുവിനെ ഇറക്കാന്‍ സി.പി.എം
കാസര്‍കോട്: മഞ്ചേശ്വരത്ത് നാലാം തവണയും സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥിയാകും.
1987മുതല്‍ നാലുതവണ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നും വിജയിച്ച ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറിയിലൂടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എം.എല്‍.എയായ വ്യക്തിയാണ് സി.എച്ച് കുഞ്ഞമ്പു.
2006 ലെ വിജയത്തിനുശേഷം 2011 ലും 2016ലും തെരഞ്ഞെടുപ്പുകളില്‍ പി.ബി അബ്ദുറസാഖിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ ഇപ്പോഴും സി.പി.എമ്മിന് പൊതുസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ സി.എച്ച് കുഞ്ഞമ്പുവിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നാണ് സി.പി.എം വിലയിരുത്തുന്നത്.
അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടേറിയറ്റില്‍ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരുമാത്രമാണ് പരിഗണിച്ചത്.
മുസ്ലിംലീഗില്‍ നിന്നും ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്നാണ് വിവരം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തുമായിരിക്കും അങ്കത്തട്ടില്‍. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം ഉടനുണ്ടായേക്കും.
അതേ സമയം 2006 ആവര്‍ത്തിക്കുമെന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്നുമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം സി.എച്ച് കുഞ്ഞമ്പുവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."