HOME
DETAILS

തടയണകള്‍ നോക്കുകുത്തികള്‍; ഖജനാവിന് നഷ്ടം കോടികള്‍

  
Web Desk
November 04 2018 | 21:11 PM

%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

 


ആലക്കോട്: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മലയോര മേഖലയില്‍ നിര്‍മിച്ച തടയണകള്‍ നോക്കുകുത്തികളാകുന്നു. മലയോര വികസന അതോറിറ്റിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തടയണകള്‍ ഉപയോഗ ശൂന്യമായതോടെ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നഷ്ടമായത്.
കൊടുംവേനലില്‍ കൃഷിയിടം നനക്കുവാനും കുടിവെള്ള സ്രോതസുകളുടെ സംരക്ഷണത്തിനുമായാണ് ഇരിക്കൂര്‍ മണ്ഡലത്തില്‍ കോടികള്‍ മുടക്കി തടയണകള്‍ നിര്‍മിച്ചത്. കെ.സി ജോസഫ് എം.എല്‍.എ ഗ്രാമവികസന മന്ത്രിയായ കാലത്തായിരുന്നു തടയണകളുടെ നിര്‍മാണം.
പുഴയെ കീറി മുറിച്ചു ഉണ്ടാക്കിയ കോണ്‍ക്രീറ്റ് തടയണകള്‍ നേരത്തെ ഉണ്ടായിരുന്ന നീരൊഴുക്ക് നിലക്കുന്നതിനും കാരണമായി. ഉദയഗിരി, ആലക്കോട്, നടുവില്‍ പഞ്ചായത്തുകളിലെ വ്യത്യാസ്ത ഇടങ്ങളിലും തടയണകള്‍ സ്ഥാപിച്ചു. ഉദ്ഘാടന സമയത്ത് മാത്രമാണ് തടയണകളില്‍ കുറച്ചെങ്കിലും വെള്ളം ഉണ്ടായിരുന്നത്. ഷട്ടറുകള്‍ക്കായി നിര്‍മിച്ച പല പലകകളും ഇപ്പോള്‍ കാണാനില്ല. ഉള്ളവ ആണെകില്‍ ചിതലെടുത്ത് നശിച്ചിട്ടുണ്ട്. പ്രാദേശിക കമ്മിറ്റികള്‍ക്കായിരുന്നു തടയണകളുടെ ചുമതല എങ്കിലും ബില്ല് മാറിയതോടെ അവരും തിരിഞ്ഞു നോക്കാതെ ആയി. മഴക്കാലത്ത് ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ തടയണകളില്‍ തടഞ്ഞ് നില്‍ക്കുന്നത് തടയണകളുടെ ബലക്ഷയത്തിനും കാരണമാകുന്നു. കൃഷിയിടങ്ങളുടെ സംരക്ഷണത്തിനു കൊണ്ടുവന്ന പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നുമില്ല. പത്തുലക്ഷത്തില്‍ താഴെ ചിലവു വരുന്ന പദ്ധതിക്ക് 50 മുതല്‍ 75 വരെ ചിലവഴിച്ചതായി രേഖകളിലും കാണാം. മലയോര കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കിയതോടെ കോടി കണക്കിനു രൂപയാണ് ഖജനാവില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഇതോടെ മറ്റൊരു അഴിമതിയുടെ നേര്‍ക്കാഴ്ചകളായി മലയോരത്തെ പുഴകള്‍ മാറുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago