കേരളാ സർവകലാശാല അറിയിപ്പുകള്‍
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ഓഗസ്റ്റ് അഞ്ചിന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം - ഫുള്‍ടൈം) സപ്ലിമെന്ററി ആന്‍ഡ് മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് മണ്‍വിള കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളവര്‍ കരകുളം കക്കോട് ജി.കരുണാകരന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതണം.
പരീക്ഷാ ടൈംടേബിള്‍
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം പി.എം.ജിയിലെ സി.എ.സി.ഇ.ഇ, കൊല്ലം ടി.കെ.എം കോളജ്, കാഞ്ഞിരംകുളം കെ.എന്‍.എം കോളജ്, ശാസ്താംകോട്ട യു.ഐ.ടി എന്നിവിടങ്ങളില്‍ ഓഗസ്റ്റില്‍ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഓഗസറ്റ് 17, 18, 19, 22, 23, 25 തിയതികളില്‍ രാവിലെ 10 മണിമുതല്‍ 12 മണിവരെ അതത് കേന്ദ്രങ്ങളില്‍ നടത്തും. ഫോണ്‍ 0471-2302523.
യോഗ കോഴ്‌സ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടുപ്രീഡിഗ്രി ജയം. കാലാവധി മൂന്ന് മാസം. സമയം വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 12. ഫോണ്‍ 0471-2302523.
അപേക്ഷ ക്ഷണിച്ചു
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടങ്ങുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ കോളജ് ഓഫിസില്‍ നിന്നും നിശ്ചിത ഫോറം വാങ്ങി പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളജില്‍ നല്‍കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 18. ഫോണ്‍. 0474-2712240.
എം.എ മ്യൂസിക്
പ്രാക്ടിക്കല്‍
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ എം.എ മ്യൂസിക് (റഗുലര്‍ - 2016) പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് എട്ട് മുതല്‍ വഴുതക്കാട് മ്യൂസിക് പഠനവകുപ്പില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും. സപ്ലിമെന്ററി വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതി പിന്നീട് പ്രസിദ്ധീകരിക്കും.
ഇന്റേണല്‍ മാര്‍ക്ക്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2014 ബാച്ച്), മൂന്നാം സെമസ്റ്റര്‍ ബി.ബി.എ (2014 ബാച്ച്) ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ 10 ദിവസത്തിനകം കോ-ഓര്‍ഡിനേറ്ററെ അറിയിക്കണം.
പുനര്‍മൂല്യനിര്‍ണയം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തി നായി ഓഗസ്റ്റ് എട്ട് വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ ക്ഷണിച്ചു
പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍ (ഇക്കണോമിക്‌സ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 16 വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
എം.ബി.എ പ്രവേശനം
പുനലൂര്‍, അടൂര്‍, കൊല്ലം, വര്‍ക്കല, ആലപ്പുഴ, കുണ്ടറ എന്നിവിടങ്ങളിലെ യു.ഐ.എം-കള്‍, പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള (ടൂറിസം, ഈവനിങ്) എന്നിവിടങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് എം.ബി.എ (2016-17) പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് ആറ് രാവിലെ 10 മണിക്ക് അതത് പ്രിന്‍സിപ്പല്‍ (യു.ഐ.എം)വകുപ്പ് മേധാവി (ഐ.എം.കെ) മുന്‍പാകെ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."