HOME
DETAILS

താഴെക്കോട് എസ്.എം.എഫ് റമദാന്‍ പ്രഭാഷണം ഇന്ന് മുതല്‍

  
backup
June 16, 2017 | 9:00 PM

%e0%b4%a4%e0%b4%be%e0%b4%b4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6

കരിങ്കല്ലത്താണി: ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപൊരുള്‍ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ താഴെക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 11-ാമത് റമദാന്‍ പ്രഭാഷണം ഇന്ന് രാവിലെ ഒന്‍പതിന് കരിങ്കല്ലത്താണിയിലെ ശിഹാബ് തങ്ങള്‍ നഗരിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ശിഹാബുദ്ദീന്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്്‌ലിയാര്‍ അധ്യക്ഷനാകും. 

ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, നാലകത്ത് സൂപ്പി, ഡോ. നാട്ടിക മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. ആറ് ദിവസത്തെ പ്രഭാഷണം സംഗമത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ ഹുദവി ആക്കോട്, ഖലീല്‍ ഹുദവി കാസര്‍കോട് തുടങ്ങിയവര്‍ സംബന്ധിക്കും.
22ന് നടക്കുന്ന സമാപന പ്രാര്‍ഥനാ സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ്്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും.
മജ്‌ലിസുന്നൂര്‍ സമാപന പ്രാര്‍ഥനാ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സമാപന പ്രാര്‍ഥനാ ഏലംകുളം ബാപ്പുമുസ്്‌ലിയാര്‍ നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  6 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  6 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  6 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  6 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago