
പെരിന്തല്‍മണ്ണ നഗരസഭയില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരേ ഊര്‍ജിത പ്രവര്‍ത്തനം
പെരിന്തല്‍മണ്ണ: ഡെങ്കിപ്പനിയടക്കമുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആരോഗ്യ അവലോകന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ത്തകരെയും അണിനിരത്തി വാര്‍ഡുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഫലപ്രദമായി കഴിഞ്ഞ ഒന്നര മാസത്തിനകം മഴക്കാലപൂര്‍വശുചീകരണം നടത്താന്‍ കഴിഞ്ഞതായി അവലോകന യോഗം വിലയിരുത്തി. ജില്ലാ ആശുപത്രിയിലും നാലോളം വന്‍കിട സ്വകാര്യ ആശുപത്രികളിലും ഡെങ്കിപ്പനി- സാംക്രമിക രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 16 എണ്ണം മാത്രമാണ് നഗരസഭയില്‍ ഉള്ളവരുടേത്.
ഇത് മറ്റു സ്ഥലങ്ങളെയും മുന്‍ വര്‍ഷത്തെയും അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇത്തരം അസുഖങ്ങള്‍ ഇനിയും വരാതെ പ്രതിരോധിക്കാനും ഫലപ്രദമായ നടപടികള്‍ക്കുമായി നഗരസഭയിലെ 34 വാര്‍ഡുകളിലെയും വാര്‍ഡ് ശുചിത്വ സമിതികള്‍ 18 നകം പ്രത്യേക യോഗം ചേരും. ഒരോ വാര്‍ഡുകളിലും ബഹുജന ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ക്ലോറിനേഷന്‍, ഉറവിടനശീകരണം, വീടുകള്‍ തോറുമുള്ള ആരോഗ്യ ബോധവല്‍ക്കരണ കാംപയിനുകള്‍, പൊതുസ്ഥലങ്ങളില്‍ ആവശ്യമായ തുടര്‍ ഇടപെടലുകള്‍ എന്നിവ നടത്തും. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആരോഗ്യ ആശാ - കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരക്കും. 20, 21, 22 തിയതികളില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രചാരണ ജാഥ എല്ലാ വാര്‍ഡുകളിലും എത്തുന്ന രൂപത്തില്‍ സംഘടിപ്പിക്കും.നഗരസഭയിലെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസ് എന്നിവിടങ്ങളിലും ശുചീകരണവും ബോധവല്‍ക്കരണവും സംഘടിപ്പിക്കും. ഇത്തരത്തില്‍ വിശദമായ കര്‍മ പദ്ധതിക്ക് യോഗം രൂപം നല്‍കി.
ലോക രക്തദാന ദിനത്തില്‍ യുവജന സന്നദ്ധസംഘടനകളെ രക്തദാനത്തിന് ചെയര്‍മാന്‍ ചലഞ്ച് ചെയ്തു. ഈ ചലഞ്ച് സ്വീകരിച്ച് ലോക രക്തദാന ദിനമായ ജൂണ്‍ 15 മുതല്‍ ജൂലൈ 15 ക വരെ ജില്ലാ ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്യുന്ന സംഘടനക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും പ്രോത്സാഹനമായി നല്‍കും. വാര്‍ഡ് കൗണ്‍സിലറും തങ്ങളുടെ വാര്‍ഡില്‍ നിന്നു ചുരുങ്ങിയത് പത്തുപേരെ രക്തദാനത്തിനായി എത്തിക്കാനും തീരുമാനിച്ചു. ആരോഗ്യ അവലോകന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി.
നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞമ്മദ്, പി തുളസീദാസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ പത്തത്ത് ആരിഫ് സ്വാഗതവും, ജെ.എച്ച് ഐ ഡി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 5 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 6 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 6 hours ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 6 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 6 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 7 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 7 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 8 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 8 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 9 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 9 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 9 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 10 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 10 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 10 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 11 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 11 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 11 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 10 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 10 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 10 hours ago