HOME
DETAILS

കൊളപ്പുറം സംഭവം; പൊലിസ് നടപടിയില്‍ പ്രതിഷേധം ശക്തം

ADVERTISEMENT
  
backup
June 16 2017 | 21:06 PM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a8

 

 

തിരൂരങ്ങാടി: ദേശീയപാത എ.ആര്‍ നഗര്‍ കൊളപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പൊലിസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ യുവാക്കള്‍ക്കെതിരേ അനാവശ്യമായി കേസെടുത്ത പൊലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തം.
കേസില്‍ പൊലിസ് മുഖ്യ പ്രതികളാക്കിയിരിക്കുന്ന ബൈക്ക് ഉടമ കൊടുവായൂര്‍ പാട്ടശ്ശേരി ഫസല്‍ , പിതാവ് അബൂബക്കര്‍ കൂടാതെ കണ്ടാലറിയാവുന്ന മറ്റ് എട്ടുപേര്‍ക്കെതിരേയുമാണ് കേസെടുത്തിട്ടുള്ളത്. പൊലിസിന്റെ കൊള്ളരുതായ്മക്കെതിരേ പ്രതികരിക്കുന്നവരെ വിവിധ വകുപ്പുകളില്‍ പ്രതിചേര്‍ത്ത് പൊലിസുകാരെ രക്ഷപ്പെടുത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം പ്രതിപട്ടികയില്‍ ചേര്‍ത്തവരെ തേടി പൊലിസ് വീടുകളില്‍ കയറി കുടുംബങ്ങളെ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. പൊലിസിന്റെ ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ ജില്ലാ പൊലിസ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എ ഉല്ലാസിനാണ് അന്വേഷണ ചുമതല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

14 ദിവസം കൊണ്ട് ശക്തന്‍ പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്‌ഗോപി

Kerala
  •  38 minutes ago
No Image

എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്

Kerala
  •  an hour ago
No Image

നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

Tech
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ

Kerala
  •  3 hours ago
No Image

പി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ

uae
  •  3 hours ago
No Image

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ

Kerala
  •  4 hours ago
No Image

മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Kerala
  •  5 hours ago
No Image

പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  5 hours ago