മധുമല പൈപ്പ് വീണ്ടും പൊട്ടി: രണ്ടിടങ്ങളില്‍ റോഡ് തകര്‍ന്നു
കാളികാവ്: മധുമല കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. പുറ്റമണ്ണ അങ്ങാടിക്കടുത്താണ് ഞായറാഴ്ച പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. റോഡ് മൂന്ന് മീറ്ററോളം തകര്‍ന്നിട്ടുണ്ട്. ഒരു മാസമായി കാളികാവ് ജങ്ഷനിലും പഞ്ചായത്തിന് പരിസരത്തും പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ചച്ചവിടി കുന്നുമ്മലില്‍ പൈപ്പ് പൊട്ടിയിരുന്നു. നിരന്തരം പൈപ്പ് പൊട്ടുന്നത് കാരണം കാളികാവ് -വണ്ടൂര്‍ റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്.
നിലവാരം കുറഞ്ഞ സിമന്റ് പൈപ്പാണ് പദ്ധതിക്കു വേണ്ടി സ്ഥാപിച്ചിരുന്നത്.
ഇത് മാറ്റി ഇരുമ്പ് പൈപ്പ് സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇതു വരെ പൈപ്പ് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ല. പൈപ്പ് പൊട്ടുന്നതിനാല്‍ കുടിവെള്ളം മുടങ്ങി ജനങ്ങളും പ്രയാസത്തിലാണ്.
ചോക്കാട് ജലനിധി പദ്ധതി മധുമല പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് കുടുംബങ്ങളാണ് ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."