അയോധ്യ കേസ്: വാദം ഒക്ടോബര്‍ 18ന് പൂര്ത്തിയാക്കണമെന്ന്ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അയോധ്യ കേസിലെ വാദം ഒക്ടോബര്‍ 18ന് പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇത് സാധ്യമായാല്‍ വിധി പ്രസ്താവിക്കാന്‍ ബെഞ്ചിന് ഏകദേശം ഒരു മാസത്തെ സമയം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഓക്ടോബര്‍ 18ന് വാദം പൂര്‍ത്തിയായാല്‍ തന്നെ വിധിയെഴുതാന്‍ ഭരണഘടനാ ബെഞ്ചിന് വേണ്ടത് ഒരു മാസത്തെ കാലാവധിയാണ്. ഇതിനിടയില്‍ കേസിലെ വിവിധ കക്ഷികള്‍ നൂറുകണക്കിന് രേഖകളാണ് ഭരണഘടനാ ബെഞ്ചിന് കൈമാറികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിധി നാലാഴ്ചക്കുള്ളില്‍ പുറപ്പെടുവിക്കുന്നതുതന്നെ അത്ഭുതകരമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. ഇതിനു പുറമെ ദിവസവും അഞ്ചുവരെ വാദം കേള്‍ക്കുന്നുണ്ട്.സാധാരണ നിലയില്‍ നാലുവരെയാണ് കോടതി ഹരജികളില്‍ വാദം കേള്‍ക്കാറുള്ളത്. ഇന്നലെ 32ാം ദിവസത്തെ വാദമാണ് ഭരണഘടനാ ബെഞ്ചിന് മുന്പില് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."