HOME
DETAILS
MAL
നളിനി വധം: വിചാരണ പൂര്‍ത്തിയായി
backup
June 16 2017 | 21:06 PM
തലശ്ശേരി: എരഞ്ഞോളി കുടക്കളത്തെ നൂനമ്പ്രത്ത് വീട്ടില്‍ എ.കെ നളിനി(63)യെ കഴത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. കേസില്‍ ഈ മാസം 20ന് വാദം നടക്കും. നളിനിയുടെ വീട്ടിന് സമീപത്തെ ലക്ഷം വീട് കോളനിയില്‍ താമസക്കാരനായ കര്‍ണാടക ചിക്മംഗളുരു ബെല്‍ട്ട് സ്വദേശി കുടക്കളം റജീന മന്‍സിലില്‍ നസീറാ(34)ണ് കേസിലെ പ്രതി. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി ചോദ്യം ചെയ്തു. പ്രതി കുറ്റം നിഷേധിച്ചു. കേസ് അന്വേഷിച്ച സി.ഐ യു. പ്രേമന്‍ ഉള്‍പ്പെടെ 27 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 2010 ഒക്ടോബര്‍ 31ന് രാവിലെ 11.30 ക്കാണ് കേസിനാസ്പദമായ സംഭവം. മത്സ്യ വില്‍പ്പനക്കാരനായ പ്രതി നളിനിയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ ശേഷം കൊലപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."