ഫ്‌ളാറ്റുകള്‍ ശോകമൂകം
കൊച്ചി: പൊളിച്ചുമാറ്റാന്‍ സുപ്രിംകോടതി അന്ത്യശാസനം നല്‍കിയ ഫ്‌ളാറ്റുകളില്‍ സര്‍ക്കാര്‍ വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ള വിതരണം നിര്‍ത്തിവച്ചുമൊക്കെ കടുത്ത നടപടിയിലേക്ക് നീങ്ങിയതോടെ ഫ്‌ളാറ്റുകളെല്ലാം ശോകമൂകമായി.
ഇത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇത്തരം നടപടിയിലേക്ക് നീങ്ങില്ലെന്ന വിശ്വാസമായിരുന്നു തങ്ങള്‍ക്കെന്നും കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള നേതാക്കളെത്തി പിന്തുണ തന്നിട്ടും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ആരുമില്ലെന്നും ഫ്‌ളാറ്റ് നിവാസികള്‍ പ്രതികരിച്ചു.
വെള്ളവും വൈദ്യുതിയും പെട്ടെന്ന് നിലച്ചപ്പോള്‍ വീട്ടമ്മമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങള്‍ തീവ്രവാദികളൊന്നുമല്ലല്ലോ ഇങ്ങനെയൊക്കെ പെരുമാറാന്‍, സാധാരണ മനുഷ്യരല്ലേ എന്നായിരുന്നു വീട്ടമ്മമാരുടെ പ്രതികരണം. അതേസമയം സ്‌കൂള്‍ വിട്ട് വന്ന കുട്ടികളെയും ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് ബാധിച്ചു.ജനറേറ്റര്‍ സഹായത്തോടെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചാണ് 11ാം നിലകളിലൊക്കെ കുട്ടികളെ എത്തിച്ചത്. ഇന്നലെ അടഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളിലെ വിദേശത്തുള്ള ഉടമകളും എത്തിയിരുന്നു.
അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെണ്ടര്‍ സമര്‍പ്പിച്ചിരിക്കുന്ന കമ്പനികളുമായി മരട് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്ന ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഇന്ന് കൂടിക്കാഴ്ച നടത്തും. 13 കമ്പനികളുടെ പ്രതിനിധികളുമായിട്ടായിരിക്കും ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."