HOME
DETAILS

ജനവാസ മേഖലയില്‍ കടുവയെ നിരീക്ഷിക്കാന്‍ കാമറ സ്ഥാപിച്ചു

  
backup
June 16 2017 | 21:06 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%af%e0%b5%86-%e0%b4%a8

മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ എസ്റ്റേറ്റ് ലയങ്ങളില്‍ കടുവ ഭീതി വിതയ്ക്കുന്നത് പതിവായതോടെ ഇവയെ നിരീക്ഷിക്കുന്നതിനായി വനപാലകര്‍ കാമറ സ്ഥാപിച്ചു. മൂന്നാറിലെ പെരിയവര എസ്റ്റേറ്റിലെ ആനമുടി ഡിവിഷനിലാണ് കടുവകളുടെ സാന്നിധ്യമുണ്ടായത്. എസ്റ്റേറ്റ് വീടുകള്‍ക്കരികിലുള്ള ഫീല്‍ഡ് നമ്പര്‍ 17 ലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. 

കടുവയുടെ കാല്‍പാടുകള്‍ കണ്ട സ്ഥലത്തും കന്നുകാലികളെ ആക്രമിച്ച സ്ഥലത്തുമാണ് കാമറ സ്ഥാപിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ 11 പശുക്കളെയാണ് ഇവിടെ കടുവ ആക്രമിച്ച് കൊന്നത്. ഒരു പശുവിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കടുവയുടെ ആക്രമണം രൂക്ഷമായതോടെ എസ്‌റ്റേറ്റ് വാസികള്‍ വനം വകുപ്പിന് പരാതി നല്‍കിയിരുന്നു. തങ്ങള്‍ക്കും കന്നുകാലികള്‍ക്കും സുരക്ഷയൊരുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ അതിസ്ഥാനത്തിലാണ് നാലിടങ്ങളില്‍ കാമറ സ്ഥാപിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് എക്കോളജിസ്റ്റ് ഹാരിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രമേശ്, രാജ, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago