പഴങ്ങളുടെ രുചിക്കൂട്ടില്‍ 10 രൂപയ്ക്ക് ലഹരി സ്പ്രേ: ലക്ഷ്യം വിദ്യാര്‍ഥികള്‍
വടക്കാഞ്ചേരി: മനോഹരമായ കളര്‍ ചിത്രങ്ങളോടെ വിവിധ പഴങ്ങളുടെ രുചിക്കൂട്ടുമായി സ്പ്രേ വിപണിയില്‍. വില 10 മുതല്‍ 15 രൂപ വരെയുള്ള ഇവ നാവിലേക്ക് സ്പ്രേ ചെയ്താല്‍ ആദ്യം നല്ല മധുരവും പിന്നീട് ചെറു ലഹരിയും. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇത്തരം സ്പ്രേയ്ക്ക് ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍ വലിയ ഡിമാന്റാണ്.
ചതിയറിയാതെ മാതാപിതാക്കളും വലിയ തോതില്‍ ഈ വര്‍ണ ലഹരി കുപ്പി കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്നതും പതിവായിരിക്കുകയാണ്.
ആദ്യമൊക്കെ ചതിയറിയാതെ ഇത് ശീലമാക്കുന്ന കുട്ടികള്‍ പിന്നീട് ഇതിന് അടിമകളാവുകയാണ്. സര്‍ക്കാര്‍ നിരോധിക്കാത്തതിനാല്‍ ഇതിന്റെ വില്പന തടയുകയെന്നത് സാധ്യമാവാത്ത കാര്യമാണ്. സംസ്ഥാനത്താകെ നൂറ് കണക്കിന് കുട്ടികള്‍ ഇതിനകം തന്നെ ഈ സ്പ്രേയുടെ അടിമകളായി മാറിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതു കൊണ്ടു തന്നെ കടുത്ത ജാഗ്രത വേണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിവിധ സ്കൂള്‍ അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കടകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനുള്ള നീക്കവും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."