യു.ജി.സിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍
ന്യൂഡല്‍ഹി: യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി), അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) എന്നിവയ്ക്ക് പകരമായി ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1956 ലെ യു.ജി.സി ആക്ട്, 1987 ലെ എ.ഐ.സി.ടി.ഇ എന്നിവ റദ്ദാക്കിയാണ് ഹയര്‍ എജുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) സ്ഥാപിക്കുക. അടുത്തമാസം ഈ നടപടിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കും. ഇതോടെ രാജ്യത്തെ സര്‍വകലാശാലകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി സ്ഥാപിച്ച യു.ജി.സിയും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ദേശീയ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) ഇല്ലാതാവും.
കമ്മിഷന്റെ നിയമനിര്‍മാണകരട് രേഖ അടുത്തമാസം മന്ത്രിസഭ മുന്‍പാകെ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."