വയനാട്ടിലെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
കല്‍പ്പറ്റ: കടക്കെണിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം. എല്ലാവിധ ജപ്തി നടപടികളും ഇതുപ്രകാരം നിര്‍ത്തിവെക്കും. ബുധാനഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വയനാടന്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൊറട്ടോറിയം പ്രഖ്യാപിച്ചത്.
കാര്‍ഷിക പ്രതിസന്ധിയിലകപ്പെട്ട് വായ്പ തിരിച്ചടക്കാനാവാതെ നിരവധി കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്. കര്‍ഷകര്‍നേരിടുന്ന പ്രയാസം തിരിച്ചറിയാതെ ജപ്തി നടപടികളുമായി ബാങ്കുകള്‍ ഇറങ്ങുകയും ചെയ്തു. ഇതോടെ കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
കാലാവസ്ഥ വ്യതിയാനവും, വിലത്തകര്‍ച്ചയും വന്യമൃഗശല്യവുംമടക്കമുള്ള കാരണങ്ങളാണ് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയത്. റബ്ബറിനും നെല്ലിനും വിലകുറഞ്ഞത് കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതല്ല. നിലവില്‍ നേന്ത്രവാഴക്ക് വിലയുണ്ടെങ്കിലും കാലവര്‍ഷക്കെടുതിയിലും രോഗബാധതയിലും സംഭവിച്ച നഷ്ടം ചെറുതല്ല.
കുരുമുളക് വള്ളികളടക്കം നശിച്ചുപോയതും വന്‍ തിരിച്ചടിയായി. മികച്ച വിളവ് നല്‍കിയ തോട്ടങ്ങളില്‍ പേരിനുപോലും വിളവില്ലാത്ത അവസ്ഥയായിരുന്നു. മിക്ക കര്‍ഷകരും ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവകുകളും മുടങ്ങി. പലസ്ഥാപനങ്ങളും ജപ്തി നടപടികളും ആരംഭിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തോടെ ഈ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."