കടുവയെ വെടിവച്ച് കൊന്ന സംഭവം: മേനക ഗാന്ധിയുടെ വാക്കുകള്‍ പരുഷമെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്
മുംബൈ: കടുവയെ വെടിവച്ച് കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര പരിസ്ഥിതി- വനം മന്ത്രി സുധിര്‍ മുങ്കന്തിവാറിനെതിരേ കേന്ദ്ര കുടുംബക്ഷേമ മന്ത്രി മേനക ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ പരുഷവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്ഗര്‍ അലി എന്ന വേട്ടക്കാരന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കടുവയെ വെടിവച്ച് കൊന്നത്.
പരുഷമായ വാക്കുകളാണ് മേനക ഗാന്ധി ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ അവരുടെ വൈകാരികത മനസിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ കടുവയെ കൊല്ലാന്‍ എടുത്ത തീരുമാനം വളരെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചത്. എന്നാല്‍ നടപടിക്രമം കൃത്യതയോടെ പാലിച്ചിട്ടുണ്ട്. എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."