HOME
DETAILS

സ്വപ്‌ന സാഫല്യത്തിന്റെ നിറവില്‍ അവര്‍ കഅ്ബാലയത്തെ വലയംവച്ചു

  
backup
September 28 2019 | 07:09 AM

46651651654165

 

ജിദ്ദ: കാരുണ്യച്ചിറകിലേറി വീല്‍ചെയറിന്റെ ഇട്ടാവട്ടത്ത് നിന്നും അവശതകള്‍ ആഹ്ലാദത്തിന് വഴിമാറി പാതിരാവില്‍ അവര്‍ കഅ്ബാലയത്തെ വലയംവച്ചു. നാല് ചുവരുകള്‍ക്കുള്ളില്‍ ചക്രക്കസേരകളില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടെങ്കിലും വിശുദ്ധ ഭൂമിയിലെത്താനുള്ള നാളുകളായി കാത്തുവെച്ച തങ്ങളുടെ ആഗ്രഹം മനക്കരുത്തും കൊണ്ട് സാക്ഷാത്കരിച്ചിരിക്കുകയാണ് ഈ ഭിന്നശേഷിക്കാരായ 48 പേര്‍.

നേരത്തെ അറിയിച്ചതില്‍ നിന്ന് ആറുമണിക്കുറോളം വൈകിയാണ് അവരെയും കൊണ്ട്് വിമാനം ജിദ്ദയിലെത്തിയത്. തുടര്‍ന്ന് ഇവര്‍ രാത്രി മക്കയിലെ വിശുദ്ധ ഹറമില്‍ ഇവര്‍ ഉംറ നിര്‍വഹിച്ചത്. ചേര്‍ത്തുനിര്‍ത്താം എന്ന പേരിലുള്ള വാട്‌സാപ്പ് കൂട്ടായ്മയാണ് ഇവര്‍ക്ക് ഉംറക്കുള്ള മുഴുവന്‍ സൗകര്യവും ഏര്‍പ്പെടുത്തിയത്. ജിദ്ദയിലെത്തിയ സംഘം നേരെ ഉംറ നിര്‍വഹിക്കുന്നതിനായി മക്കയിലെത്തുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും അല്ലാഹുവിനെ സ്തുതിക്കുന്നുവെന്നും ഉംറക്കെത്തിയ തീര്‍ത്ഥാടകര്‍ പറഞ്ഞു.

 

പോളിയോ, പക്ഷഘാതം, പാരപ്ലീജിയ, മസ്‌കുലാര്‍, ഡിസ്‌ട്രോഫി, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അവസ്ഥയില്‍ അവശരായി കഴിയുന്ന ഇത്രയും വീല്‍ചെയറുകാര്‍ ഒരുമിച്ച് ഉംറക്കെത്തുന്നത് ഇതാദ്യമായാണ്. ഇവരുടെ സഹായികളും പാലിയേറ്റീവ് വളണ്ടിയര്‍മാരും ബന്ധുക്കളുമായി നൂറിലേറെ പേര്‍ സംഘത്തിലുണ്ട്. ഉംറക്കെത്തുന്ന ഭിന്നശേഷിക്കാരില്‍ പലരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഇവരുടെ ചെലവുകള്‍ ഉദാരമതികള്‍ ഏറ്റെടുക്കുകയായിരുന്നു. പാലിയേറ്റീവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു പരിചയമുള്ള മക്കയിലേയും മദീനയിലേയും സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരുടെ സേവനത്തിനായും രംഗത്തുണ്ട്. മക്കയിലെ താമസത്തിനിടെ ചികിത്സ ആവശ്യമായവര്‍ക്ക് അതു ലഭ്യമാക്കാന്‍ മക്ക അല്‍റയാന്‍ പോളിക്ലിനിക്കും സന്നദ്ധമായിട്ടുണ്ട്. കോട്ടക്കല്‍ അല്‍ഹിന്ദ് ട്രാവല്‍സ് മാനേജര്‍ ഷബീര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ളവരാണ് ഉംറ സംഘാംഗങ്ങള്‍. നാട്ടില്‍ പാലിയേറ്റീവ് കൂട്ടായ്മ വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്. പാലിയേറ്റീവ് പ്രവര്‍ത്തകരായ മുനീര്‍ പൊന്മളയും നൗഷാദ് അരിപ്രയുമാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജിദ്ദയിലെത്തിയ അതിഥികളെ കഞ്ഞിയും ജ്യൂസും ലഘുഭക്ഷണങ്ങളുമായാണ് വൈകിയെത്തിയ ഇവരെ സ്വീകരിച്ചത്. കെ.ടി. നൂറുദ്ദീന്‍, ഡോ. അഷ്‌റഫ്, മുനീര്‍ കുന്നുംപറം, ഉസ്മാന്‍ കുണ്ടുകാവില്‍, നാസര്‍ എടപ്പറ്റ, സി.കെ ഇര്‍ഷാദ് ഇരുമ്പുഴി, സഹീര്‍ മച്ചിങ്ങല്‍ ഇരുമ്പുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മക്കയിലെ അജിയാദിലെ ഹോട്ടലിലാണ് എല്ലാവര്‍ക്കും താമസം. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി അടുത്ത മാസം പത്തിന് നാട്ടിലേക്ക് തിരിക്കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago