
കാലാവസ്ഥാ വ്യതിയാനം; അഗസ്ത്യവനത്തിലെ സാവന്ന കാടുകള്‍ക്കും ഭീഷണി
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയ പശ്ചിമഘട്ട പര്‍വത നിരകളുടെ ഭാഗമായ അഗസ്ത്യമലയിലെ കാലാവസ്ഥ വ്യതിയാനം സാവന്നകാടുകള്‍ക്കും ഈര്‍പ്പ വനങ്ങള്‍ക്കും നിത്യഹരിത വനങ്ങള്‍ക്കും ചോലക്കാടുകള്‍ക്കും ഭീഷണിയാകുന്നതായി സൂചന. പഞ്ചിമഘട്ട പര്‍വതനിരയ്ക്ക് 2000 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. മുന്‍കാലങ്ങളില്‍ ഇവിടെ 180 മില്ലി മീറ്റര്‍ മുതല്‍ 300 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി 120-180 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നതെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. സാവന്ന കാടുകളില്‍ മാത്രം കണ്ടുവരുന്ന നെല്ലി, കടുക്ക, പേഴ്, അത്തിമരങ്ങള്‍ തുടങ്ങിയവ അഗസ്ത്യമലയുടെ പ്രത്യേകതകളിലൊന്നാണ്. ഈര്‍പ്പ വനങ്ങളില്‍ കാണുന്ന ഈട്ടി, തേക്ക്, തേമ്പാവ്, ആഞ്ഞില്, മരുത്, കടുക്ക, വിതുക്കനലയും ചാമ്പ, മലങ്കൊങ്ങ്, കാട്ടുതേയില, വള്ളി ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. നിത്യഹരിത വനങ്ങളില്‍ കണ്ടു വരുന്ന ആഞ്ഞില്, പോങ്ങ്, രുദ്രാക്ഷം, തെള്ളിപ്പാതിയാമ്പുകളുടെയും വിളനിലമാണ് ഈ മുനിമേടുകള്‍. ഈ കാടുകള്‍ എല്ലാം തന്നെ കാലാവസ്ഥ വ്യതിയാനത്തില്‍ ഭീഷണി നേരിടുകയാണ്. കൂടാതെ ചോലക്കാടുകളുടെ ഇനത്തില്‍പ്പെട്ട ഒരേ പൊക്കത്തിലും വണ്ണത്തിലും വളരുന്ന നീലഗറന്‍സ്, ബൈസോഫില്ലവും ഉഷ്ണക്കാടുകളെ മാടിവിളിയ്ക്കുന്നു. നെയ്യാര്‍ അണക്കെട്ടിനെ ധന്യമാക്കുന്ന ആറ് നദികളുടെ മാതാവാണ് അഗസ്ത്യമുനിമേടുകള്‍. നെയ്യാര്‍, വള്ളിയാര്‍, മുല്ലയാര്‍, കല്ലാര്‍, കരമനയാര്‍, കരിപ്പയാറും കാടിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ച് 20 മുതല്‍ 30 ഓളം കിലോ മീറ്റര്‍ സഞ്ചരിച്ചാണ് നെയ്യാര്‍ റിസര്‍വോയറുകളെ നമിക്കുന്നത്. മാമുനിക്കാടുകള്‍ക്ക് ദാഹമകറ്റാന്‍ നദികളുടെ ഈ ചുറ്റിത്തിരിയല് ഏറെ അനുഗ്രഹമായി. കൂടാതെ തമിഴ്നാടിന്റെ ജലവൈദ്യുത പദ്ധതിയായ കോതയാര്‍, താമ്രപര്‍ണി, കാവിയാര്‍, ഗഡാനദി, അട്ടയാര്‍, മുട്ടിയാറുമൊക്കെ കാര്‍ഷിക വൃദ്ധിയുടെ നൂറുമേനി വിളയിക്കുന്നു. പുഴകളില്‍ ജലം സമൃദ്ധമാകണമെങ്കില്‍ അഗസ്ത്യമല കാടുകളില്‍ സുലഭമായി മഴ ലഭിക്കണം. മുന്‍കാലങ്ങളില്‍ മഴ സുലഭമായി ലഭിക്കുമായിരുന്നു. അതിന്റെ ഫലമായി നെയ്യാര്‍ അണക്കെട്ടില്‍ ജലസമൃദ്ധിയും അതുവഴി ടൂറിസം മേഖലകളില്‍ ബോട്ട് സവാരി നടത്തുന്നവര്‍ക്ക് ഹരം പകര്‍ന്നിരുന്നു. ഇത്തവണ ആ പതിവു തെറ്റി. കാലവര്‍ഷം ദുര്‍ബലപ്പെട്ടതിനെ തുടര്‍ന്ന് പുഴകളില്‍ ജലപരിണാമം തൂലോം തുച്ഛമായി. തുടര്‍ന്ന് നെയ്യാര്‍ റിസര്‍വോയറുകളില്‍ വള്ളമിറക്കാനും കഴിയാതെ ആദിവാസികള്‍ ഏറെ വലഞ്ഞു. തങ്ങളുടെ ഉല്പന്നങ്ങള്ക്ക് വില ലഭിക്കണമെങ്കില്‍ നാട്ടിന്‍പുറങ്ങളിലെ ചന്തകളിലെത്തണം. മുന്‍പ് റിസര്‍വോയറുകളില്‍ 300 മീറ്ററോളം വിസ്തൃതിയില്‍ വെള്ളമുണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 50 മീറ്ററോളം വെള്ളം മാത്രമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മാറ്റത്താല്‍ വള്ളമിറക്കാനും നടന്നു പോകാനും കഴിയാത്ത സാഹചര്യമാണ്. അഗസ്ത്യമലയിലെ അത്യപൂര്‍വയിനം ഔഷധസസ്യങ്ങള്‍, അമൂല്യ ഓര്‍ക്കിഡുകള്‍, അപൂര്‍വയിനം വന്യജീവികളെയും സംരക്ഷിക്കാന്‍ 1971-ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് വിഭാവനം ചെയ്ത അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് തുടങ്ങിയടത്തുതന്നെ ഒടുങ്ങി. 20 ഏക്കര്‍ ചുറ്റളവില്‍ വംശനാശ ഭീഷണി നേരിടുന്ന വന്യങ്ങളെയും ഔഷധ സസ്യങ്ങളെയും സംരക്ഷിക്കുവാനുള്ള തീരുമാനവും വനനശീകരണവും ശക്തമായ വിമര്‍ശനങ്ങള്‍ സംസ്ഥാനമൊട്ടാകെ ഉയര്‍ന്നതിനെതുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അപൂര്‍വ ജന്യ സസ്യ-പക്ഷി ജാല സംരക്ഷണമായിരുന്നെങ്കില്‍ പദ്ധതി നടപ്പിലാകുമായിരുന്നു. എന്നാല്‍ ഔഷധ കാടുകളും പുല്‍മേടുകളും നശിക്കില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 4 days ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 4 days ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 4 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 4 days ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 4 days ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 4 days ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 4 days ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 4 days ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 4 days ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 4 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 4 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 4 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 4 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 4 days ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• 5 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 5 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 5 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 5 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 4 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 4 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 4 days ago