HOME
DETAILS

കാലാവസ്ഥാ വ്യതിയാനം; അഗസ്ത്യവനത്തിലെ സാവന്ന കാടുകള്‍ക്കും ഭീഷണി

  
Web Desk
November 06 2018 | 03:11 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%85%e0%b4%97%e0%b4%b8-2

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയ പശ്ചിമഘട്ട പര്‍വത നിരകളുടെ ഭാഗമായ അഗസ്ത്യമലയിലെ കാലാവസ്ഥ വ്യതിയാനം സാവന്നകാടുകള്‍ക്കും ഈര്‍പ്പ വനങ്ങള്‍ക്കും നിത്യഹരിത വനങ്ങള്‍ക്കും ചോലക്കാടുകള്‍ക്കും ഭീഷണിയാകുന്നതായി സൂചന. പഞ്ചിമഘട്ട പര്‍വതനിരയ്ക്ക് 2000 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. മുന്‍കാലങ്ങളില്‍ ഇവിടെ 180 മില്ലി മീറ്റര്‍ മുതല്‍ 300 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി 120-180 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നതെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. സാവന്ന കാടുകളില്‍ മാത്രം കണ്ടുവരുന്ന നെല്ലി, കടുക്ക, പേഴ്, അത്തിമരങ്ങള്‍ തുടങ്ങിയവ അഗസ്ത്യമലയുടെ പ്രത്യേകതകളിലൊന്നാണ്. ഈര്‍പ്പ വനങ്ങളില്‍ കാണുന്ന ഈട്ടി, തേക്ക്, തേമ്പാവ്, ആഞ്ഞില്‍, മരുത്, കടുക്ക, വിതുക്കനലയും ചാമ്പ, മലങ്കൊങ്ങ്, കാട്ടുതേയില, വള്ളി ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. നിത്യഹരിത വനങ്ങളില്‍ കണ്ടു വരുന്ന ആഞ്ഞില്‍, പോങ്ങ്, രുദ്രാക്ഷം, തെള്ളിപ്പാതിയാമ്പുകളുടെയും വിളനിലമാണ് ഈ മുനിമേടുകള്‍. ഈ കാടുകള്‍ എല്ലാം തന്നെ കാലാവസ്ഥ വ്യതിയാനത്തില്‍ ഭീഷണി നേരിടുകയാണ്. കൂടാതെ ചോലക്കാടുകളുടെ ഇനത്തില്‍പ്പെട്ട ഒരേ പൊക്കത്തിലും വണ്ണത്തിലും വളരുന്ന നീലഗറന്‍സ്, ബൈസോഫില്ലവും ഉഷ്ണക്കാടുകളെ മാടിവിളിയ്ക്കുന്നു. നെയ്യാര്‍ അണക്കെട്ടിനെ ധന്യമാക്കുന്ന ആറ് നദികളുടെ മാതാവാണ് അഗസ്ത്യമുനിമേടുകള്‍. നെയ്യാര്‍, വള്ളിയാര്‍, മുല്ലയാര്‍, കല്ലാര്‍, കരമനയാര്‍, കരിപ്പയാറും കാടിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ച് 20 മുതല്‍ 30 ഓളം കിലോ മീറ്റര്‍ സഞ്ചരിച്ചാണ് നെയ്യാര്‍ റിസര്‍വോയറുകളെ നമിക്കുന്നത്. മാമുനിക്കാടുകള്‍ക്ക് ദാഹമകറ്റാന്‍ നദികളുടെ ഈ ചുറ്റിത്തിരിയല്‍ ഏറെ അനുഗ്രഹമായി. കൂടാതെ തമിഴ്‌നാടിന്റെ ജലവൈദ്യുത പദ്ധതിയായ കോതയാര്‍, താമ്രപര്‍ണി, കാവിയാര്‍, ഗഡാനദി, അട്ടയാര്‍, മുട്ടിയാറുമൊക്കെ കാര്‍ഷിക വൃദ്ധിയുടെ നൂറുമേനി വിളയിക്കുന്നു.  പുഴകളില്‍ ജലം സമൃദ്ധമാകണമെങ്കില്‍ അഗസ്ത്യമല കാടുകളില്‍ സുലഭമായി മഴ ലഭിക്കണം. മുന്‍കാലങ്ങളില്‍ മഴ സുലഭമായി ലഭിക്കുമായിരുന്നു. അതിന്റെ ഫലമായി നെയ്യാര്‍ അണക്കെട്ടില്‍ ജലസമൃദ്ധിയും അതുവഴി ടൂറിസം മേഖലകളില്‍ ബോട്ട് സവാരി നടത്തുന്നവര്‍ക്ക് ഹരം പകര്‍ന്നിരുന്നു. ഇത്തവണ ആ പതിവു തെറ്റി. കാലവര്‍ഷം ദുര്‍ബലപ്പെട്ടതിനെ തുടര്‍ന്ന് പുഴകളില്‍ ജലപരിണാമം തൂലോം തുച്ഛമായി. തുടര്‍ന്ന് നെയ്യാര്‍ റിസര്‍വോയറുകളില്‍ വള്ളമിറക്കാനും കഴിയാതെ ആദിവാസികള്‍ ഏറെ വലഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കണമെങ്കില്‍ നാട്ടിന്‍പുറങ്ങളിലെ ചന്തകളിലെത്തണം. മുന്‍പ് റിസര്‍വോയറുകളില്‍ 300 മീറ്ററോളം വിസ്തൃതിയില്‍ വെള്ളമുണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 50 മീറ്ററോളം വെള്ളം മാത്രമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മാറ്റത്താല്‍ വള്ളമിറക്കാനും നടന്നു പോകാനും കഴിയാത്ത സാഹചര്യമാണ്. അഗസ്ത്യമലയിലെ അത്യപൂര്‍വയിനം ഔഷധസസ്യങ്ങള്‍, അമൂല്യ ഓര്‍ക്കിഡുകള്‍, അപൂര്‍വയിനം വന്യജീവികളെയും സംരക്ഷിക്കാന്‍ 1971-ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ വിഭാവനം ചെയ്ത അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് തുടങ്ങിയടത്തുതന്നെ ഒടുങ്ങി. 20 ഏക്കര്‍ ചുറ്റളവില്‍ വംശനാശ ഭീഷണി നേരിടുന്ന വന്യങ്ങളെയും ഔഷധ സസ്യങ്ങളെയും സംരക്ഷിക്കുവാനുള്ള തീരുമാനവും വനനശീകരണവും ശക്തമായ വിമര്‍ശനങ്ങള്‍ സംസ്ഥാനമൊട്ടാകെ ഉയര്‍ന്നതിനെതുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അപൂര്‍വ ജന്യ സസ്യ-പക്ഷി ജാല സംരക്ഷണമായിരുന്നെങ്കില്‍ പദ്ധതി നടപ്പിലാകുമായിരുന്നു. എന്നാല്‍ ഔഷധ കാടുകളും പുല്‍മേടുകളും നശിക്കില്ലായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  3 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  3 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  3 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  4 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  4 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  4 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  4 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  4 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  4 days ago