HOME
DETAILS

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

  
July 06 2025 | 01:07 AM

CPI Kannur District Conference Slams Government and Ministers in Report

കണ്ണൂർ: സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരേ സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ നിശിത വിമർശനം. ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെയും മന്ത്രിമാരെയും കുറ്റപ്പെടുത്തുന്നത്.

പെൻഷൻ കുടിശികയും മാവേലി സ്റ്റോറുകളുടെ ദുരവസ്ഥയും സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തി. അനിയന്ത്രിതമായ നികുതി വർധനവ് ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റി. ഇടതുസർക്കാർ മധ്യവർഗത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്ന ചിന്ത ജനങ്ങളിലുണ്ടാക്കിയെന്ന് മാത്രമല്ല, മധ്യവർഗം സർക്കാരിൽ സ്വാധീനം ചെലുത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഭാവനാസമ്പന്നമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ മന്ത്രിമാർ സമ്പൂർണ പരാജയമായിരുന്നു. സി.പി.ഐ മന്ത്രിമാർ എന്ന പേരിലുള്ള സ്വീകാര്യതയും മതിപ്പും കുറഞ്ഞു. മുൻപെങ്ങും ഇല്ലാത്ത വിധം സി.പി.ഐ മന്ത്രിമാർ പാർട്ടിയിലും പൊതുസമൂഹത്തിലും വിമർശിക്കപ്പെടുന്നത് നല്ല കാര്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെലിബ്രിറ്റികൾക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പരസ്യം നൽകാൻ ലൈസൻസ് നിർബന്ധമാക്കി കുവൈത്ത്

Kuwait
  •  6 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് വണ്ടൂര്‍ സ്വദേശി ശോഭന

Kerala
  •  6 days ago
No Image

കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം

Kerala
  •  6 days ago
No Image

ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 

qatar
  •  6 days ago
No Image

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്‍ഫാന്‍ പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി

Kerala
  •  6 days ago
No Image

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്‌സാമിനറുടെ സമയോചിത ഇടപെടല്‍

Kerala
  •  6 days ago
No Image

അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police

uae
  •  6 days ago
No Image

വിമാനയാത്രക്കാരുടെ സംതൃപ്തി: മുന്നിൽ കൊച്ചിയും കണ്ണൂരും

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പിച്ചു

Kerala
  •  6 days ago
No Image

ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് എംഡിഎംഎ കടത്തിവരുകയായിരുന്ന ഡ്രൈവര്‍ കണ്ണൂരില്‍ അറസ്റ്റില്‍

Kerala
  •  6 days ago