HOME
DETAILS

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റില്ല

  
backup
November 06, 2018 | 5:38 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

മഞ്ചേരി: ഡോക്ടര്‍ നീണ്ട അവധിയില്‍ പോയതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി സീനിയര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 2010 ല്‍ സൃഷ്ടിച്ച ഗൈനക്കോളജി തസ്തികയിലാണ് ഇപ്പോഴും ആളില്ലാത്തത്.
നിയമിക്കുന്ന ആളുകളെല്ലാം തൊട്ടടുത്ത ദിവസം തന്നെ അവധിയെടുത്തു പോകുന്നതാണ് രോഗികളെ വലയ്ക്കുന്നത്. ആശുപത്രിയിലെ സൗകര്യങ്ങളുടെ കുറവാണ് അവധിയില്‍ പോകാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നത്. പ്രമോഷന്‍ തസ്തിക ആയതിനാല്‍ സമീപ ജില്ലകളില്‍ നിന്നാണ് ഇതിലേക്ക് നിയമനം നടത്തുന്നത്. തൃശൂര്‍ ജില്ലയിലുള്ള മുതിര്‍ന്ന ഡോക്ടറെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം അവധിയില്‍ പോയി.
പാലക്കാട് ജില്ലയില്‍ നിന്ന് ഒരു സീനിയര്‍ സര്‍ജന്റെ നിയമനവും നടത്തിയിരുന്നെങ്കിലും അദ്ദേഹവും അവധിയെടുത്ത് പോയതോടെ രോഗികള്‍ വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെട്ട മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കൂടിയുള്ളതിനാല്‍ ജോലി ചെയ്യാന്‍ വേണ്ടത്ര സൗകര്യമോ വാര്‍ഡുകളൊ ഇല്ലാത്തതാണ് ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ അവധിയെടുക്കാന്‍ കാരണം.
ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജ് ആക്കി ഉയര്‍ത്തിയ സമയത്ത് ആവശ്യമായ സൗകര്യങ്ങളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ഡോക്ടര്‍മാരെയും രോഗികളെയും ദുരിതത്തിലാക്കിയത്.
ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ സേവന വിഭാഗത്തില്‍ മൂന്ന് കണ്‍സള്‍ട്ടന്റ്, രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നിവര്‍ക്കു പുറമേ മെഡിക്കല്‍ കോളജ് വിഭാഗം ഡോക്ടര്‍മാര്‍ വേറെയുമുണ്ട്.
ഇവര്‍ക്ക് ഇടയില്‍നിന്ന് സീനിയര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ സാധിക്കാത്തതാണ് നീണ്ട അവധിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  2 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  2 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  2 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  2 days ago