HOME
DETAILS

മേട്ടുപ്പാളയത്തു കണ്ടെത്തിയ മൃതദേഹം: തമിഴ്‌നാട് പൊലിസ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി

  
Web Desk
June 17 2017 | 04:06 AM

%e0%b4%ae%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4

നീലേശ്വരം: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ പാതി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ബങ്കളത്തു നിന്നു കാണാതായ യുവാവിന്റേതാണോ എന്ന സംശയ നിവാരണത്തിനായി തമിഴ്‌നാട് പൊലിസ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി.

പള്ളത്തുവയലിലെ ദാമോദരന്‍  സുലോചന ദമ്പതികളുടെ മകന്‍ ധനൂപിന്റേതാണോ (35) മൃതദേഹമെന്ന് കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയത്. ധനൂപിന്റെ വിരലടയാള പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാന്‍ കഴിയൂ. ഇതിനായി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിലുള്ള വിരലടയാളം പരിശോധിക്കാനുള്ള അനുമതിക്കായാണ് തമിഴ്‌നാട് പൊലിസ് കേന്ദ്രത്തിന്റെ സഹായം തേടിയത്.

ഒരു മാസം മുന്‍പാണ് ധനൂപിനെ കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് സുലോചന നീലേശ്വരം പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇദ്ദേഹം മേട്ടുപ്പാളയത്തുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതായി മേട്ടുപ്പാളയം പൊലിസ് നീലേശ്വരം പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലിസും മേട്ടുപ്പാളയത്തെത്തിയെങ്കിലും മൃതദേഹം സംസ്‌കരിച്ചിരുന്നു.

മൃതദേഹത്തില്‍നിന്നു ലഭിച്ച തെളിവുകള്‍ ബന്ധുക്കള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുണ്ടായില്ല. ധനൂപിന്റെ ശരീരത്തിലെ അടയാളങ്ങളെപ്പറ്റി ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചെങ്കിലും മേട്ടുപ്പാളയം പൊലിസിന്റെ എഫ്.ഐ.ആറില്‍ അതൊന്നും ഉണ്ടായിരുന്നില്ല.

വിരലടയാളം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.എന്നാല്‍ ഇത് ഇയാളുടേതാണെന്ന് ഒത്തു നോക്കാന്‍ മറ്റു വിരലടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞുമില്ല. പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നുമുള്ള വിരലടയാളം ലഭിച്ച് ശാസത്രീയ പരിശോധന നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയൂ.




 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  5 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  5 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  5 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  5 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  5 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  5 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  5 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  5 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  5 days ago