HOME
DETAILS

ഹൗഡി മോദിക്ക് പിന്നിലെ ചില വിചാരപ്പെടലുകള്‍

  
backup
September 29 2019 | 17:09 PM

howdy-modi-30-09-2019

 


കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഹൂസ്റ്റണില്‍ 'ഹൗഡി മോദി' എന്ന പേരില്‍ ഇന്ത്യന്‍ സമൂഹം സ്വീകരണം ഒരുക്കിയത്. പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത് പരസ്പരം പുകഴ്ത്തി സംസാരിക്കുന്നതും നാം കണ്ടു. ഇക്കാര്യങ്ങളെല്ലാം വന്‍ പ്രധാന്യത്തോടെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പിന്നാമ്പുറ കഥകളും, ഏറെ കൊട്ടിഘോഷിച്ച് പണം വിതറി നടത്തപ്പെട്ട ഈ ഇവന്റ് മാനേജ്‌മെന്റിനെതിരേ അമേരിക്കന്‍ ജനതയടക്കം സൗത്ത് ഏഷ്യന്‍ ജനത നടത്തിയ വന്‍ പ്രതിഷേധങ്ങളും, ഉന്നയിച്ച ആവശ്യങ്ങളും ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതെയായിരിക്കുന്നു. ഇരുരാജ്യങ്ങളിലെ ഭരണാധികാരികള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയുടെ ഭാഗമായി നടന്ന വിലകുറഞ്ഞ ഒരു നാടകത്തിനു പിന്നാലെ എന്തുകൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ പോയി എന്നത് ആശ്ചര്യമുളവാക്കുന്നുണ്ട്. ഒരു വശത്ത് മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന, ജി.ഡി.പിയുടെ വളര്‍ച്ച കുറവ്, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, കശ്മിര്‍, അസം, മറ്റു മാനുഷിക വിഷയങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ഒളിച്ചോടല്‍ നാടകമായേ ഇതിനെ കാണാനാകൂ.
ആഗോളതലത്തില്‍ ഉണ്ടായ അപകീര്‍ത്തി ഒഴിവാക്കാന്‍ ശ്രദ്ധ തിരിക്കല്‍ മോദിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം അടുത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ പിന്തുണ നേടിയെടുക്കലും ആവശ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരും പിന്തുണച്ചിരുന്നത് ഹിലാരി ക്ലിന്റനെയായിരുന്നു. ഇതല്ലാതെ ഹൗഡി മോദി പരിപാടികൊണ്ട് നയതന്ത്രപരമായി ഇരുരാജ്യങ്ങള്‍ക്കും വിശിഷ്യാ, ഇന്ത്യക്ക് യാതൊരു ഗുണവും ലഭിക്കാനില്ല. മാത്രമല്ല, അമേരിക്കയിലെ ഭൂരിപക്ഷം നേതാക്കള്‍ക്കും ഭരണതന്ത്രജ്ഞര്‍ക്കും ഇത്തരത്തില്‍ ഒരു സമ്മേളനത്തിന് അമേരിക്കന്‍ പ്രസിഡന്റ് വേഷംകെട്ടിക്കൊടുത്തത് ഒട്ടും രസിച്ചിട്ടുമില്ല.
മാസങ്ങള്‍ക്കു മുന്‍പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വന്നപ്പോഴും ട്രംപ് ഇതുപോലെ സ്വീകരിച്ചിരുന്നു. എന്നാല്‍ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റായെങ്കില്‍ ഇങ്ങനെ നിന്നുകൊടുക്കില്ലെന്നാണു പൊതുവെയുള്ള അഭിപ്രായം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിവാദ നായകനായ ട്രംപിനെ അനുകൂലിച്ച് പ്രചാരണം നടത്തിയ രീതി ഒട്ടും ശരിയായില്ല എന്ന അഭിപ്രായക്കാരും ഏറെയുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് അമേരിക്കയില്‍ അധികാരത്തിലെത്തിയാല്‍ ആ ഭരണകൂടം ഇന്ത്യയോട് ഭാവിയില്‍ എന്തു സമീപനം സ്വീകരിക്കുമെന്ന് ആശങ്കപ്പെടുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ട്. പ്രശസ്ത ദൃശ്യമാധ്യമമായ സി.എന്‍.എന്‍ മോദിയെയും ട്രംപിനെയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നാണു വിശേഷിപ്പിച്ചത്. അതായത് വര്‍ണവെറിയും മതവര്‍ഗീയതയും വളര്‍ത്തി വോട്ടാക്കുന്നതിലും സ്വേച്ഛാധിപത്യത്തിലും സ്വജനപക്ഷപാതിത്വത്തിലും രണ്ടുപേരും വിഭിന്നരല്ല എന്നു സാരം. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിയ വസ്തുത മോദിവിരുദ്ധ പ്രതിഷേധങ്ങളുടെ ജനകീയത തന്നെയായിരുന്നു.
ആഴ്ചകള്‍ നീണ്ടുനിന്ന കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് ഇത്തരത്തില്‍ ഒരു സമ്മേളനം അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അമേരിക്കയില്‍ വന്നപ്പോഴും ഇതുപോലെ വന്‍ ഒരുക്കത്തോടെയാണ് സ്വീകരണം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അന്നും ഡല്‍ഹിയില്‍നിന്ന് നേതാക്കളും ഉദ്യോഗസ്ഥരും പലതവണ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുകയും ഒരുക്കങ്ങള്‍ക്കായി വേണ്ട ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ കൂടെ ഇടപഴകാന്‍ ഈ ലേഖകനെയും ചില ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ ക്ഷണിക്കുകയുണ്ടായി. താടിയും തൊപ്പിയും വച്ച പണ്ഡിത രൂപമുള്ളവരെ കൂടി ക്ഷണിക്കണമെന്ന അപേക്ഷയുമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നോര്‍ത്ത് അമേരിക്കന്‍ ഫാസിസ്റ്റ് ഐക്യദാര്‍ഢ്യ സമ്മേളനമാണ് 'ഹൗഡി മോദി' എന്ന പേരില്‍ ഹൂസ്റ്റണില്‍ നടന്നത്. എന്നാല്‍ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ 35,000ത്തിനും 50,000ത്തിനുമിടയില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അത്രയൊന്നും പ്രചാരണവും വിഭവശേഷിയുമില്ലാത്ത എ.ജെ.എ (അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി) എന്ന സംഘടന ഹൂസ്റ്റണില്‍ തട്ടിക്കൂട്ടിയ പ്രതിഷേധ പ്രകടനത്തിനു 20,000ല്‍ പരം ജനങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തുവെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിസാര കാര്യമല്ല. മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ, പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാരും ഇന്ത്യന്‍ ഹൈന്ദവ സഹോദരന്മാരും കൂടി ഐക്യപ്പെട്ടാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വംശീയാധിക്ഷേപത്തിനും ന്യൂനപക്ഷ ധ്വംസനത്തിനും കശ്മിര്‍, അസം അതിക്രമങ്ങള്‍ക്കുമെതിരേ 'ഹിറ്റ്‌ലര്‍ മോദി ഗോ ബാക്ക്' വിളികളുമായി തെരുവിലിറങ്ങിയത്. അമേരിക്കയിലെ പാശ്ചാത്യ മാധ്യമങ്ങളിലും യൂ ട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും ഹൗഡി മോദിയെക്കാള്‍ പതിന്‍മടങ്ങ് ശക്തിയില്‍ 'അഡിയോസ് മോദി' (അറശീ െങീറശ) എന്ന പേരില്‍ മോദിവിരുദ്ധ പ്രകടനം അരങ്ങേറിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അതൊന്നും അത്രവലിയ വാര്‍ത്തയാകാത്തതിനു പിന്നില്‍ നിര്‍ഭയമായിരിക്കാന്‍ അവര്‍ക്കു കഴിയില്ല എന്നതു തന്നെ.
പറഞ്ഞുവരുന്നത്, കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ നിര്‍ലോഭമായ സാമ്പത്തിക പിന്തുണകൊണ്ട് ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുത്തവരെക്കാള്‍ കൂടുതല്‍ പേര്‍ അവിടെത്തന്നെയും ന്യൂയോര്‍ക്കിലും നടന്ന മോദിവിരുദ്ധ പ്രതിഷേധ റാലികളില്‍ പങ്കെടുത്ത വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ പൂഴ്ത്തിക്കളഞ്ഞു എന്നതാണ്. 'ഹൗഡി മോദി' പരിപാടിക്കെതിരായി എ.ജെ.എ എന്ന കൂട്ടായ്മ ഹൂസ്റ്റണില്‍ നടത്തിയ 'അഡിയോസ് മോദി' പ്രതിഷേധ പരിപാടികളില്‍ വമ്പിച്ച ജനപങ്കാളിത്തമാണ് ദര്‍ശിക്കാനായത്. 'മാനവികതയുടെ കശാപ്പുകാരന്‍, കൈയില്‍ രക്തക്കറ പുരണ്ടവന്‍, ഹിറ്റ്‌ലറുടെ ആധുനികരൂപം' തുടങ്ങിയ കാരിക്കേച്ചറുകളും ബാനറുകളും പ്രകടനത്തില്‍ ഉടനീളം ഉപയോഗിച്ചിരുന്നു. എ.ജെ.എ എന്ന സംഘടനയ്ക്കുവേണ്ടി ഇന്ത്യന്‍ വംശജയും ആക്ടിവിസ്റ്റുമായ സ്വാധി നാരായണന്‍, മന്‍പ്രീത് സിങ്, അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീറ്റര്‍ ഫ്രെഡറിക് തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണു മോദിവിരുദ്ധ പ്രക്ഷോഭത്തിനു ഇത്രമേല്‍ പ്രചാരം ലഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബേണി സാന്റേഴ്‌സ് ഹൂസ്റ്റണ്‍ ക്രോണിക് പത്രത്തില്‍ എഴുതിയ ഹൗഡി മോദി വിരുദ്ധ പ്രതികരണവും ശ്രദ്ധേയമായിരുന്നു. നിറം, മതം, വംശം എന്നിവ വേര്‍തിരിച്ച് വിദ്വേഷത്തിന്റെ വിഷബീജം വിതയ്ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് അനുയോജ്യനായ കൂട്ടാളിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് അദ്ദേഹം എഴുതി. മോദിക്കൊപ്പം പ്രസംഗിച്ച ഹൗസ് ഓഫ് റെപ് പ്രതിനിധി സ്റ്റോണി ഹോയര്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും സ്വപ്നങ്ങളും വീക്ഷണങ്ങളും സാക്ഷാത്കരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത് എന്നു പറഞ്ഞത് മോദിക്കുള്ള ഓര്‍മപ്പെടുത്തലായിട്ടാണ് ഇവിടെ പലരും വിലയിരുത്തുന്നത്.
പ്രശസ്തരായ അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ചടങ്ങില്‍വച്ച് ആദരിക്കുന്നതിന്റെ ഭാഗമായി അറിയപ്പെട്ട കൊമേഡിയനും നടനും ടെലിവിഷന്‍ അവതാരകനുമായ ഹസന്‍ മിന്‍ഹാജിന് പരിപാടിയിലേക്കു ക്ഷണമുണ്ടായിരുന്നു. എന്നാല്‍ നേരത്തെ മോദിവിരുദ്ധ പ്രസ്താവന നടത്തിയതായി കണ്ടെത്തിയതിനാല്‍ അവസാന നിമിഷം പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായി. അതിനിടെ ഗുജറാത്ത് കൂട്ടക്കൊലയും മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതും വീണ്ടും ഉയര്‍ന്നുവന്നു. സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളുടെ പേരില്‍ നരേന്ദ്ര മോദിക്ക് ബില്‍ഗേറ്റ് ഫൗണ്ടേഷന്‍ അവാര്‍ഡ് കൊടുത്തതില്‍ പ്രതിഷേധിച്ച് ബില്‍ഗേറ്റ് ഫൗണ്ടേഷനിലെ ഇന്ത്യന്‍ പ്രതിനിധി സഭാഹ് ഹാമിദ് ഫൗണ്ടേഷനില്‍ നിന്ന് രാജിവച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ടോം സോസി കഴിഞ്ഞ മാസം കശ്മിര്‍ വിഷയത്തില്‍ കടുത്ത പ്രതികരണം നടത്തി. ഇതെല്ലാം മോദിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.
അമേരിക്കയിലെ ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം രണ്ടു തരത്തിലുള്ള പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. പള്ളികളിലും മറ്റും കശ്മിര്‍ വിഷയത്തിന്റെ പേരില്‍ പാകിസ്താനികള്‍ നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ചെറുക്കണം, ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും വേണം. എന്നാല്‍ ഇതത്രയും കൃത്യമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ മൂവ്‌മെന്റുകള്‍ക്കേ സാധിക്കൂ. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ-അസഹിഷ്ണുതകള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇവിടെയും നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ എലിയസ ആഞ്ചല്‍, ഡെമോക്രാറ്റിക് സെനറ്റര്‍ ബോബ് മെനന്റസ് എന്നിവര്‍ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ 'കൊളീഷന്‍ എഗെയ്ന്‍സ്റ്റ് ഫാസിസം ഇന്‍ ഇന്ത്യ' എന്ന ഇന്ത്യന്‍ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധ പ്രകടനം വന്‍ ജനമുന്നേറ്റമായിരുന്നു. അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ നടന്ന വമ്പിച്ച പ്രതിഷേധ റാലിയില്‍ ഇന്ത്യയിലെ സിക്ക്, ബുദ്ധ, ദലിത്, ക്രിസ്ത്യന്‍, മുസ്‌ലിം, പിന്നാക്ക ജനവിഭാഗങ്ങളാണു പങ്കെടുത്തത്. വേണ്ടത്ര പ്രചാരണങ്ങള്‍ നടന്നിട്ടില്ലെങ്കിലും രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്ക് നഗരത്തെ ഞെട്ടിച്ചു. മുസ്‌ലിംകള്‍ക്ക് ജുമുഅ നടത്താനുള്ള സൗകര്യം റോഡില്‍ തന്നെ ഒരുക്കിയിരുന്നു. 25,000 ത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
കശ്മിര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും വാര്‍ത്താവിനിമയ യാത്രാ നിബന്ധനങ്ങളില്‍ അയവു വരുത്തണമെന്നും അന്യായ തടവുകാരെ മോചിപ്പിക്കണമെന്നും വാഷിങ്ടണ്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അമേരിക്കയുടെ സൗത്ത് ഏഷ്യന്‍ കാര്യങ്ങള്‍ക്കുള്ള ആക്ടിങ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലിസ് വെല്‍സ് യുനൈറ്റഡ് നേഷന്‍ ജനറല്‍ അസംബ്ലി കാര്യങ്ങള്‍ വിശദീകരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരേ അത്രമേല്‍ ജാഗ്രത കാണിക്കുന്നവരാണ് ഇവിടത്തുകാര്‍. ജനാധിപത്യത്തെ ധ്വംസിക്കുന്ന മോദിയുടെ കുടില തന്ത്രങ്ങളുടെ പുതിയ മുഖം വലിച്ചുകീറാന്‍ എന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റുകളുടെ നിഴലാട്ടത്തില്‍ മാറിമറിയുന്ന ജനാധിപത്യം ഇക്കാലത്ത് കൃത്യമായ തിരിച്ചുപോക്ക് ആവശ്യപ്പെടുന്നുണ്ട്. കേവലം പ്രകടനപരതയില്‍ മാത്രം അഭിരമിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍ പിന്നാമ്പുറ കാഴ്ചകളിലെ ഉള്‍ച്ചേര്‍ക്കലുകള്‍ കൂടി പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങളടക്കം ശ്രദ്ധ പുലര്‍ത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago